Click here
Jun 26, 2015
ജി.പി.എഫ് ക്രഡിറ്റ് കാര്‍ഡ്
2014-15 വര്‍ഷത്തെ ജി.പി.എഫ് ക്രഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. സെര്‍വര്‍ തിരക്കു കാരണം ഇത്രയും നാള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. രഞ്ജിത് കുമാര്‍ അയച്ചു തന്ന ലിങ്കിലൂടെ നിമിഷങ്ങള്‍ക്കകം ഡൌണ്‍ലോഡ് ചെയ്യാം. രഞ്ജിത് കുമാര്‍ സാറിന് നന്ദി.
Click here
Click here
If you lost your PIN number, do't worry, your GPF Account number should be deducted from 999999 and the answer is your PIN. After using this PIN, you can change. But you should remember this PIN in your service period. If you lost the PIN, recover is very difficult. Even AG's office authorities can not identify your PIN. So, change password (PIN) very careful.
Jun 18, 2015
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ 21 വരെ
2015-16 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 2015-16 ഹയര്‍ സെക്കന്‍ഡറി വൊക്കേഷണ ല്‍ ഹയര്‍ സെക്കന്‍ഡറി, പത്താംക്ളാസ് പരീക്ഷാ തീയതികളും തീരുമാനിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ 2016 മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 21ന് അവസാനിക്കും.
ഓണപ്പരീക്ഷകള്‍ ഓഗസ്റ് മൂ ന്നാം വാരത്തിലും ക്രിസ്മസ് പരീ ക്ഷകള്‍ ഡിസംബര്‍ മൂന്നാം വാര ത്തിലും നടക്കും. കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ആദ്യ ആഴ്ചയാണ് നടത്തുക. ഫെബ്രുവരി രണ്ടാം വാരത്തിലാണ് എസ്എസ്എല്‍സി മോഡല്‍ പരീ ക്ഷ. സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലും 200 പ്രവൃത്തിദിനവും വിഎച്ച്എസ്ഇയില്‍ 223 പ്രവൃത്തിദിവസമാണ് വിദ്യാഭ്യാസ കലണ്ട റില്‍ പറഞ്ഞിട്ടുള്ളത്.
Jun 11, 2015
മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധന
സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധനക്കെത്തുന്ന രീതി മാറുന്നു. ഇനി ഇടവിട്ടിടവിട്ട് സ്‌കൂളുകളില്‍ പരിശോധന ഉണ്ടാകും. ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങി പരിശോധനക്കധികാരമുള്ള ഉദ്യോഗസ്ഥര്‍ മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധനക്കായി സ്‌കൂളുകളിലെത്തും. ഡി.പി.ഐ. യുടെ അധ്യക്ഷതയില്‍ കൂടിയ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.
ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ എന്ന പേരില്‍ രൂപവത്കരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിലെ പരിശോധന. അക്കാദമികവും ഭൗതീകവുമായ പരിശോധന ഇവര്‍ നടത്തും. സ്‌കൂളുകളിലെ പഠന നിലവാരത്തെക്കുറിച്ച് കാര്യമായ പരിശോധനയില്ലാത്തത് ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ സംവിധാനം തുടങ്ങിയത്. ശനിയാഴ്ചകളില്‍ അതത് ആഴ്ചകളില്‍ നടത്തിയ പരിശോധനയെക്കുറിച്ച് ഡി.ഇ.ഒ.യുടെ അധ്യക്ഷതയില്‍ അവലോകനവും നടക്കും.
Subscribe to:
Posts (Atom)