May 27, 2015
സ്‌കൂള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടൊരുങ്ങി
സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികളും സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. വെറുതെ അര്‍ത്ഥമില്ലാത്ത പാട്ടുകളല്ല, അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭായാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.
May 21, 2015
സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ
2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/ പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്.
May 19, 2015
അവധിക്കാല അധ്യാപക ശാക്തീകരണം
ഹൈസ്ക്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ചിന്റെ പരിശീലനം ഇന്ന് പൂര്‍ത്തിയായി.മെയ് 12ന് ആരംഭിച്ച പഞ്ചദിന പരിശീലനമാണ് ഇന്ന് പൂര്‍ത്തിയായത്.ഹൈസ്ക്കൂളുകളില്‍ എട്ടാംക്ലാസിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും പരിശീലനം നടന്നത്.പഠനനേട്ടം എന്നതിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു സമീപനരീതിയാണ് ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്നത്.
സാമൂഹ്യശാസ്ത്ര വിഷയത്തില്‍ പരിഷ്കരിച്ച സമീപനരീതി,മാറിയ പുസ്തകത്തിലെ ചരിത്ര,ഭൂമിശാസ്ത്ര,സാമ്പത്തിക,രാഷ്ട്രതന്ത്രഭാഗങ്ങള്‍ പരിചയപ്പെടുക,സമഗ്രാസൂത്രണം,മൂല്യനിര്‍ണ്ണയം,ഭിന്നസ്വഭാവമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള വിദ്യാഭ്യാസരീതി തുടങ്ങിയ മേഖലകളിലാണ് പരിശീലനം പ്രധാനമായും കേന്ദ്രീകരിച്ചത്.
പ്രക്രിയ,പോര്‍ട്ട്ഫോളിയോ,യൂണിറ്റ് എന്നിങ്ങനെ വിവിധമേഖലകള്‍ വിലയിരുത്തലിന് വിധേയമാക്കുന്നു.വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തല്‍ (CCE)രണ്ട് മേഖലകളിലായാണ് നടക്കുന്നത്.
1.നിരന്തരമൂല്യ നിര്‍ണ്ണയം (CE).
2.ടേം മൂല്യനിര്‍ണ്ണയം (TE).
പോര്‍ട്ട് ഫോളിയോ സൂചകങ്ങള്‍
May 12, 2015
പരിഷ്കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും പരിശീലനത്തിനാവശ്യമായ പാഠഭാഗങ്ങള്‍
Textbook 2015 | Teacher Text 2015 | |
Standard
II
|
Std II
|
|
Arabic
|
||
Standard
IV
|
||
Std IV
|
||
Standard
VI
|
||
Std VI
|
||
Standard
VIII
|
||
Std VIII
|
||
May 9, 2015
Plus One Admission
Online Submission of Applications For Plus One Admission
in Merit Quota (Single Window System) commences on 12th May 2015.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
May 8, 2015
High School Vacation Training 2015-16
The teacher training for the year 2015-16 will be held on May 12th to May 28th.
which will be 5 day training as subject wise
First Phase will be started on May 12th to May 15 &18.
Second phase: May 19th to May 23rd
Third Phase: May 25th to May 29th
Training centers for each subject in DEO Level listed below:
which will be 5 day training as subject wise
First Phase will be started on May 12th to May 15 &18.
Second phase: May 19th to May 23rd
Third Phase: May 25th to May 29th
Training centers for each subject in DEO Level listed below:
May 2, 2015
Learning Management System for Schools by SCERT Kerala
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓരോ മാസത്തേയും പഠനത്തിനു സഹായകരമായ കണ്ടന്റ്സ്, റിസോഴ്സസ്, ഇവാല്യൂവേഷന്‍ ടൂള്‍സ്, എന്നിവ എത്തിക്കുകയും അതിനനുസരിച്ചുള്ള പഠന രീതിക്കു മാറ്റം വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിക്കുന്ന പോര്‍ട്ടല്‍ ആണു lms4schools
വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഓരോ മാസത്തേയും സിലബസിനനുയോജ്യമായ പഠന സഹായികള്‍, കൂടുതല്‍ വിവരങ്ങള്‍, മനസ്സിലാക്കിയ ഭാഗങ്ങള്‍ സ്വയം മൂല്യനിര്‍ണ്ണയം നടത്താനവസരം, അദ്ധ്യാപകര്‍ക്ക് അവരവരുടെ വിഷയ ങ്ങള്‍ക്കനുസരിച്ചു കൂടുതല്‍ വിവരങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനവസരം അതിലൂടെ കണ്ടന്റ്സ്/റിസോഴ്സസ് ഷെയറിങ്ങ് എന്നിവയാണ് പ്രധാനമായും ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഊന്നല്‍ നല്‍കുന്നതു.
ഓരോ വിദ്യാലയങ്ങളില്‍ നിന്നും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ പഠന, പഠനേതര പ്രവര്‍ത്തനങ്ങള്‍ പരസ്പരം കൈമാറുവാനും ഇതിലൂടെ സാധിക്കും
Subscribe to:
Posts (Atom)