Nov 29, 2012
സാമൂഹ്യശാസ്ത്ര പാഠപുസ്തകം സംബന്ധിച്ച വിശദീകരണം
പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള സംശയങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ സെക്രട്ടറി വിശദീകരണം നല്‍കി. സാമൂഹ്യശാസ്ത്രം - ഒന്ന് പാഠപുസ്തകത്തില്‍ രണ്ടുതരം ബോക്സുകളില്‍ വ്യത്യസ്ത നിറങ്ങളില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്; ചിത്രങ്ങളോടുകൂടിയ സൂചകങ്ങള്‍ ഉള്ള ബോക്സുകളും, സൂചകങ്ങളില്ലാത്ത ബോക്സുകളും. സൂചകങ്ങള്‍ ഉള്ള ബോക്സുകളില്‍ കൊടുത്തിരിക്കുന്നത് ക്ളാസ് മുറിയില്‍ ആശയ രൂപീകരണത്തിനുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളാണ്.
Nov 28, 2012
Nov 25, 2012
ഗള്‍ഫ്: ഇന്‍വിജിലേറ്റര്‍ , ഡെപ്യൂട്ടി ചീഫ് സൂഫണ്ട്
2012 മാര്‍ച്ച് മാസത്തില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക്, ഗള്‍ഫ് റീജിയണിലെ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ലക്ഷദ്വീപിലെ സെന്ററുകളില്‍ ഇന്‍വിജിലേറ്റര്‍/ ഡെപ്യൂട്ടി ചീഫ് സൂഫണ്ട് തസ്തികകളില്‍ നിയമനം ലഭിക്കുന്നതിനുളള അപേക്ഷ, സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ ഹൈസ്കൂള്‍ അസിസ്റന്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ പ്രധാനാദ്ധ്യപകന്‍ മുഖേന ഡിസംബര്‍ 12 നകം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പക്കണം.
Circular Deputy Chief for Gulf/LakshadweepNov 24, 2012
സ്കൂളില്‍ എത്തിച്ചേരാനുള്ള വഴി, സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക് ചെയ്യുക.
കോഴിക്കോടിനു തെക്ക് ഭാഗത്തായുള്ള മീഞ്ചന്ത, വട്ടക്കിണര്‍ ചെറുവണ്ണൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്തരോത്സവത്തിന്റെ വേദി ഒരുക്കിയിരിക്കുന്നത്. എല്ലാ സ്കൂളുകളും ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ്
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍........ എത്താന്‍
വടക്ക് നിന്നു വരുന്നവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി ഫറോക്ക് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ കയറിയാല്‍ RK Mission HSS, GVHSS Meenchantha വഴി പോയി ചെറുവണ്ണൂര്‍ ഇറങ്ങാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനു NH ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ NH17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു. തെക്ക് നിന്നു വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ 2കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം. കിഴക്ക് നിന്നുള്ളവര്‍ക്ക് KSRTCക്കും ലൈന്‍ ബസ്സുകള്‍ക്കും സ്കൂളിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പുണ്ട്. NH ബൈപൈസ്സിലിറങ്ങി RK Mission HSS, GVHSS Meenchantha യിലെത്താം. 1km. നടക്കാവുന്ന ദൂരം. സിറ്റി ബസ്സിലും ഓട്ടോക്കും മിനിമം ചാര്‍ജ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ : ബഷീറിന്റെ ബേപ്പൂര്‍ , കാപ്പാട്, പ്ലാനറ്റോറിയം, സ്വപ്നനഗരി, മാനാഞ്ചിറ, നഗരം.
Nov 23, 2012
Second Terminal Examination Timetable published
Primary School Timetable
High School Timetable
High School Timetable
Time Table for LP/UP schools
Time Table for HS
primary school timetable പ്രകാരം പരീക്ഷ നടത്തുമ്പോള്‍ ഷിഫ്റ്റ് സെഷനല്‍ സ്കൂളുകളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
Time Table for HS
primary school timetable പ്രകാരം പരീക്ഷ നടത്തുമ്പോള്‍ ഷിഫ്റ്റ് സെഷനല്‍ സ്കൂളുകളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
Nov 21, 2012
Nov 19, 2012
ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം
2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
Nov 18, 2012
ഹിന്ദി ചോദ്യപേപ്പര്‍ ഔട്ട്
പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപ്പേപ്പറുകള്‍ തയ്യാറക്കുന്നു. പൂര്‍ണ്ണമെന്ന അവകാശവാദങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്ന ഹിന്ദി തന്നെയാവട്ടെ ആദ്യം. ല്‍ നിന്ന് ഹിന്ദി മാതൃകാചോദ്യപ്പേപ്പര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക.
Nov 16, 2012
D A to State Government Employees & D R to Pensioners - Revised
Government have revised the Dearness Allowance to State Government Employees,Teachers etc and Dearness Relief to Pensioners at central rates with effect from 01/07/2012. GO(P)No.614/2012/Fin Dated 08/11/2012 and
Nov 10, 2012
അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം പുനരാരംഭിക്കുന്നു?
അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന ക്ലസ്റ്റര്‍ തല യോഗങ്ങള്‍ എസ്.എസ്.എ. പുനരാരംഭിക്കുന്നു. 2012-13 അധ്യയനവര്‍ഷത്തിലും ക്ലസ്റ്റര്‍ നടത്തണമെന്നാവശ്യപ്പെട്ട് എസ്.എസ്.എ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബി.പി.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കി? വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ എല്ലാ മാസങ്ങളിലുമുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തലാക്കിയിരുന്നു. സി.ആര്‍.സി/പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ക്ലസ്റ്റര്‍ തല യോഗത്തിന്റെ നടത്തിപ്പ് ചുമതല അതത് സി.ആര്‍.സി. കോ-ഓഡിനേറ്റര്‍മാര്‍ക്കായിരിക്കും. ബി.ആര്‍.ജി. 12നും സി.ആര്‍.സി. ആസൂത്രണം 14 മുതല്‍ 18 വരെയും നടക്കും. 19 മുതലാണ് ക്ലസ്റ്റര്‍ തല യോഗങ്ങള്‍ ആരംഭിക്കുക.
Nov 7, 2012
എല്‍ പി/യു പിയും സമ്പൂര്‍ണ്ണയില്‍
എല്‍ പി/യു പി ക്ലാസ്സുകള്‍ ഉള്‍പ്പടെ ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളുടേയും ഡാറ്റ സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുന്നതിനുള്ള അവസാന തീയതി 30-11-12. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
Nov 2, 2012
കലോത്സവം മാന്വുവല്‍ എത്തി
State School Kalolsavam - Manual updated
Click here to view updates in kerala school kalolsavam manual
Click here to view newly added item codes
Click here to download Entry Form
Click here to download Item Codes
പുതുതായി കൂട്ടിചേര്‍ത്ത മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവം ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍, ഡാറ്റാ എന്‍ട്രിയ്ക്ക് തയ്യാറായി. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ എത്രയും പെട്ടെന്നു സ്കൂളുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
Click here to view updates in kerala school kalolsavam manual
Click here to view newly added item codes
Click here to download Entry Form
Click here to download Item Codes
പുതുതായി കൂട്ടിചേര്‍ത്ത മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവം ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍, ഡാറ്റാ എന്‍ട്രിയ്ക്ക് തയ്യാറായി. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ എത്രയും പെട്ടെന്നു സ്കൂളുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
ഏഴു ശതമാനം ഡി.എ.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ഡി.എ. അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ജീവനക്കാര്‍ക്കുളള ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാവും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. നവംബര്‍ 30 വരെയുളള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് ഡിസംബറിലെ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശ്ശികയും നല്‍കും. ഇതുമൂലം പ്രതിമാസം 90 കോടി രൂപയുടെയും പ്രതിവര്‍ഷം 1170 കോടി രൂപയുടെയും അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും
Subscribe to:
Posts (Atom)