
Jan 22, 2012
അടുത്ത വര്‍ഷത്തെ കലോത്സവത്തിന് മലപ്പുറം ജില്ല

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് പന്ത്രണ്ടാം തവണയും കിരീടം. കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് 810 പോയിന്റ് നേടി കോഴിക്കോട് ഒന്നാമതെത്തിയപ്പോള്‍ 779 പോയിന്റോടെ ആതിഥേയരായ തൃശൂര്‍ രണ്ടാംസ്ഥാനത്തും 776 പോയിന്റ് നേടിയ മലപ്പുറം ജില്ല മൂന്നാംസ്ഥാനത്തുമെത്തി. കണ്ണൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്. 1959, 91, 92, 93, 2001, 02, 04, 07, 08, 09, 10 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് കോഴിക്കോട് കിരീടം നേടിയത്. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് മലപ്പുറം ജില്ലയാണ് ആതിഥേയത്വം വഹിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment