
വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് കേരള മഹിളാസമഖ്യയുടെ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തിരുന്നു. സമഖ്യയുടെ സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. സീമാഭാസ്‌കരന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റജുലാ ദാസ് എന്നിവരാണ് വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാനെത്തിയിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ആറുമാസത്തിനിടെയാണ് ഇത്രയുംപേര്‍ ഇയാളുടെ ചൂഷണത്തിനിരയായതെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പ്രധാനാധ്യാപകന്‍ ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ഡി.ഐ.ജി ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംഭവത്തില്‍ സ്‌കൂളിലെ മറ്റ് അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില സൂചനകള്‍ ലഭിച്ചതായും ഡി.ഐ.ജി കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment