Dec 22, 2010
സ്കൂള്‍ ഐ.ടി. ക്ളബ് അംഗങ്ങള്‍ക്ക് പ്രത്യേക അവധിക്കാല പരിശീലനം
സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ ഐ.ടി. ക്ളബ്ബംഗങ്ങള്‍ക്കും ഐ.ടി. പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറായതായി ഐ.ടി@സ്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്നു വരെയുള്ള ക്രിസ്തുമസ് അവധിക്കാലത്ത് 45,000 കുട്ടികള്‍ക്കാണ് ദ്വിദിന ശില്പശാല നടത്തി പ്രത്യേക ഐ.ടി. പരിശീലനം നല്‍കുക. പതിനാല് ജില്ലകളിലായി 750 ലധികം കേന്ദ്രങ്ങളില്‍ മൂന്ന് ബാച്ചുകളിലായി നടത്തുന്ന പരിശീലനത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്കൂള്‍ ഐ.ടി. ക്ളബ്ബംഗങ്ങള്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ പേരുകള്‍ സ്കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഡിസംബര്‍ 23 നകം ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസുകള്‍ക്ക് ഓണ്‍ലൈനായി നല്‍കണം. ഒരു സ്കൂളില്‍ നിന്ന് എട്ട്, ഒമ്പതു ക്ളാസുകളില്‍ പഠിക്കുന്ന പത്ത് പേര്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ നിന്ന് ഇരുപതു കുട്ടികള്‍ വരെയാകാം. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. 80 കേന്ദ്രങ്ങളിലായി 4320 കുട്ടികള്‍ പങ്കെടുക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment