Dec 31, 2010
Dec 29, 2010
Downloadable
Provisional seniority list of Educational officers
Govt Order - Seniority list
Diploma Examination in Language Education (Hindi/Arabic/Urdu) Results 2010
List of HSA's to be considered(CR required 2008-2010)for the DPC meeting to be held during the year 2011
Govt Order - Seniority list
Diploma Examination in Language Education (Hindi/Arabic/Urdu) Results 2010
List of HSA's to be considered(CR required 2008-2010)for the DPC meeting to be held during the year 2011
ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ഒരു ഗഡു ക്ഷാമബത്തകൂടി
സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ഒരു ഗഡു ക്ഷാമബത്തകൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഫിബ്രവരി മാസത്തെ ശമ്പളം മുതല്‍ ഇത് നല്‍കിത്തുടങ്ങും. അടിസ്ഥാന ശമ്പളത്തിന്റെ 16 ശതമാനംവരുന്ന ഈ ക്ഷാമബത്ത നല്‍കാന്‍ 70 കോടി രൂപയാണ് അധികം വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Dec 26, 2010
സ്നേഹവും മധുരവും നിറഞ്ഞ ചക്ക
ചക്ക തിന്നുവാനും ചക്ക വിഭവങ്ങള്‍ കാണുവാനും ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ വരുക.
എല്ലാവര്‍ക്കും സ്നേഹവും മധുരവും നിറഞ്ഞ ചക്ക ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക
എല്ലാവര്‍ക്കും ചക്കയാശംസകള്‍
Dec 23, 2010
മോയിന്‍കുട്ടിവൈദ്യര്‍ മഹോത്സവം 24 മുതല്‍
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം 24 മുതല്‍ 30 വരെ ആഘോഷിക്കും. കൊണ്ടോട്ടിയിലെ വൈദ്യര്‍സ്മാരകത്തിലാണ് പരിപാടി. വൈദ്യര്‍ സ്മാരക കമ്മിറ്റിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍വകുപ്പും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
24ന് വൈകിട്ട് അഞ്ചിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനംചെയ്യും. കമ്മിറ്റി പുറത്തിറക്കുന്ന ത്രൈമാസികയായ 'ഇശല്‍ പൈതൃകം' അദ്ദേഹം പ്രകാശനംചെയ്തു. അന്നുരാവിലെ നടക്കുന്ന ലളിതകലാ അക്കാദമിയുടെ ചിത്രരചനാശില്പശാല ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് എട്ടിന് വൈദ്യര്‍ സ്മാരകത്തിലെ മാപ്പിളകലാപഠന കേന്ദ്രമായ 'സ്‌കാര്‍ഫ്' ഒരുക്കുന്ന സംഗീതസദസ്സും നടക്കും.
24ന് വൈകിട്ട് അഞ്ചിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനംചെയ്യും. കമ്മിറ്റി പുറത്തിറക്കുന്ന ത്രൈമാസികയായ 'ഇശല്‍ പൈതൃകം' അദ്ദേഹം പ്രകാശനംചെയ്തു. അന്നുരാവിലെ നടക്കുന്ന ലളിതകലാ അക്കാദമിയുടെ ചിത്രരചനാശില്പശാല ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് എട്ടിന് വൈദ്യര്‍ സ്മാരകത്തിലെ മാപ്പിളകലാപഠന കേന്ദ്രമായ 'സ്‌കാര്‍ഫ്' ഒരുക്കുന്ന സംഗീതസദസ്സും നടക്കും.
വിദ്യാഭ്യാസ അവകാശ നിയമം റിപ്പോര്‍ട്ട്
2010 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം. download here
Dec 22, 2010
സ്കൂള്‍ ഐ.ടി. ക്ളബ് അംഗങ്ങള്‍ക്ക് പ്രത്യേക അവധിക്കാല പരിശീലനം
സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ ഐ.ടി. ക്ളബ്ബംഗങ്ങള്‍ക്കും ഐ.ടി. പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറായതായി ഐ.ടി@സ്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്നു വരെയുള്ള ക്രിസ്തുമസ് അവധിക്കാലത്ത് 45,000 കുട്ടികള്‍ക്കാണ് ദ്വിദിന ശില്പശാല നടത്തി പ്രത്യേക ഐ.ടി. പരിശീലനം നല്‍കുക. പതിനാല് ജില്ലകളിലായി 750 ലധികം കേന്ദ്രങ്ങളില്‍ മൂന്ന് ബാച്ചുകളിലായി നടത്തുന്ന പരിശീലനത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്കൂള്‍ ഐ.ടി. ക്ളബ്ബംഗങ്ങള്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ പേരുകള്‍ സ്കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഡിസംബര്‍ 23 നകം ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസുകള്‍ക്ക് ഓണ്‍ലൈനായി നല്‍കണം. ഒരു സ്കൂളില്‍ നിന്ന് എട്ട്, ഒമ്പതു ക്ളാസുകളില്‍ പഠിക്കുന്ന പത്ത് പേര്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ നിന്ന് ഇരുപതു കുട്ടികള്‍ വരെയാകാം. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. 80 കേന്ദ്രങ്ങളിലായി 4320 കുട്ടികള്‍ പങ്കെടുക്കും.
Dec 20, 2010
പാഠപുസ്തക വിതരണം ഉറപ്പാക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റികള്‍
സ്കൂള്‍ പാഠപുസ്തകങ്ങളിലെ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നകാര്യം നിരീക്ഷിക്കുന്നതിന് നിയമസഭാമണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവായി. എം.എല്‍.എ. ചെയര്‍മാനായും മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഡി.ഇ.ഒ.മാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ സ്കൂളുകളുടെ ചുമതലയുള്ള എ.ഇ.ഒ. കണ്‍വീനറായും, മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മണ്ഡലാതിര്‍ത്തിയിലെ മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മണ്ഡലാതിര്‍ത്തിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഇ.ഒ.മാര്‍, എസ്എസ്.എ.യിലെ ബി.പി.ഒ.മാര്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു.
Dec 17, 2010
RTE Act: Lida Jacob Commission submits report
The Lida Jacob Commission, appointed by the State government to recommend implementation of the Right to Education Act in the State, has suggested an increase in working days for classes VI to VIII and reduction in holidays.
The report suggesting certain changes to the draft Right of Children to Free and Compulsory Education Kerala Rules 2010 was handed over by Ms. Jacob to Education Minister M.A. Baby here.
The Commission recommends that summer holidays in schools be reduced to 45 days to comply with the stipulation of working days in the Central Act. Besides, schools would have to function on certain Saturdays. The Central Act mandates 200 working days a year for classes I to V and 220 days for classes VI to VIII.
Children are to be admitted to the first standard at the age of six or above. However, to prevent fall of pupil in the first standard next year, the Commission has suggested that pupil between 5 and 6 years of age may be admitted to pre-primary classes to be set up in all government and aided schools. A child-friendly textbook should be prepared for teaching in those classes.
The Commission also recommends that good anganwadis and pre-primary schools be combined and qualified teachers appointed to teach the children. Anganwadi workers with the requisite training could be given priority.
Dec 15, 2010
ഡിസംബര്‍ മാസത്തെ ശമ്പളം
ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 22,23,24 തീയതികളില്‍ വിതരണം ചെയ്യാനുത്തരവായി. (ജി.ഒ.(പി.)നം.682/2010/ഫിന്‍.14.12.2010). ജനുവരി മാസത്തെ പെന്‍ഷന്‍ ഡിസംബര്‍ 20, 21 തീയതികളില്‍ വിതരണം ചെയ്യാനും ഉത്തരവായിട്ടുണ്ട്. For details please download G.O (P) No.682/2010/Fin dated 14/12/2010 from here...
വണ്ടൂര്‍ ഉപജില്ലാ ഹിന്ദി സാഹിത്യോത്സവം എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി ഉദ്ഘാടനംചെയ്തു.
ഹിന്ദി ശിക്ഷക് സമിതി വണ്ടൂര്‍ ഉപജില്ലാതലത്തില്‍ ഹിന്ദി സാഹിത്യോത്സവം നടത്തി. 30 സ്‌കൂളുകളില്‍നിന്നായി 300ഓളം കുട്ടികള്‍ പങ്കെടുത്തു. യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കരുവാരകുണ്ട്, സി.എച്ച്.എസ് അടക്കാക്കുണ്ട് എന്നിവര്‍ ഒന്നാംസ്ഥാനവും വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തില്‍ പുല്ലങ്കോട് ജി.എച്ച്.എസ്.എസ്, വാണിയമ്പലം ജി.എച്ച്.എസ്.എസ് എന്നിവരും എച്ച്.എസ്.എസ് വിഭാഗത്തില്‍ തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വണ്ടൂര്‍ എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി സാഹിത്യോത്സവം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ജമീല, രഘുവീര്‍ രാമകൃഷ്ണന്‍, എം.ജി. ജോസഫ്, കെ.വി. സുനില്‍ദത്ത്, വി. ഷാജഹാന്‍, പ്രമോദ്, കെ.സി. ആന്‍ഡ്രൂസ്, പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേഷ്, കെ.എസ്. ശ്രീജിത്ത്, പി.കെ. ഷാജി, കെ.വി. നന്ദകുമാര്‍, മുഹമ്മദാലി, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
വണ്ടൂര്‍ എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി സാഹിത്യോത്സവം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ജമീല, രഘുവീര്‍ രാമകൃഷ്ണന്‍, എം.ജി. ജോസഫ്, കെ.വി. സുനില്‍ദത്ത്, വി. ഷാജഹാന്‍, പ്രമോദ്, കെ.സി. ആന്‍ഡ്രൂസ്, പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേഷ്, കെ.എസ്. ശ്രീജിത്ത്, പി.കെ. ഷാജി, കെ.വി. നന്ദകുമാര്‍, മുഹമ്മദാലി, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Dec 14, 2010
പെട്രോള്‍ വിലയില്‍ 2.96 രൂപയുടെ വര്‍ധന
BPCL ഇന്ന് രാത്രിയിലും IOCDയുംHPCLDഉം വ്യാഴാഴ്ചയുമാണ് വര്‍ധിപ്പിക്കുക. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 90 ഡോളര്‍ വിലയായ സാഹചര്യത്തിലാണ് വില വര്ധിപ്പിക്കുന്നതെന്നാണ് ഓയില്‍ കമ്പനികളുടെ വിശദീകരണം.ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വിലയില്‍ 2.96 രൂപയുടെ വര്‍ധന
Casual leave for provisional employees
In G.O (P) No.651/10/Fin dated 01/12/2010, Government have ordered that Provisional employees who are appointed through Employment Exchanges for a period of 180 days vide Rule 9 (a) (i) of the General Rules of Part II, KS&SSR 1958 shall be eligible for casual leave at the rate of one day for a month subject to a maximum of 6 days on condition that the number of days of absence from duty including holidays shall not exceed 4 days at a time.
Dec 13, 2010
Dec 11, 2010
Dec 10, 2010
ഠനയാത്രയില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള യഥാര്‍ത്ഥ ചെലവ്
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ളോമ കോഴ്സുകള്‍ എന്നിവയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പഠനയാത്രയില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള യഥാര്‍ത്ഥ ചെലവ് പട്ടികജാതി വികസന വകുപ്പില്‍ നിന്നും നല്‍കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. സ്ഥാപന മേധാവികള്‍ പഠനയാത്ര പര്യടന പരിപാടിയില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചെലവ് സാക്ഷ്യപ്പെടുത്തി ബില്ലുകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയയ്ക്കണം.
എസ്.എസ്.എല്‍.സി. : കാന്‍ഡിഡേറ്റ് ലിസ്റ്
മാര്‍ച്ച് 14 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റിന്റെ ആദ്യ പ്രിന്റൌട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ പ്രിന്റൌട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും കൈപ്പറ്റി, തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ രേഖപ്പെടുത്തി ഡിസംബര്‍ 18 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തിരിച്ചേല്പിക്കണം.
Dec 9, 2010
പൊതുവിദ്യാഭ്യാസ വകുപ്പും എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന്
എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ സംരക്ഷണ മാസാചരണം നടത്തും.
ഇതിന്റെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14 ന്
എല്ലാ സ്കൂളുകളിലും ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ എടുക്കാന്‍ നടപടി
സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ സംരക്ഷണ മാസാചരണം നടത്തും.
ഇതിന്റെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14 ന്
എല്ലാ സ്കൂളുകളിലും ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ എടുക്കാന്‍ നടപടി
സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Dec 7, 2010
മാര്‍ച്ചില്‍ നടക്കുന്ന ഒന്ന്/രണ്ട് വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ഗള്‍ഫിലെയും ലക്ഷദ്വീപിലെയും പരീക്ഷാ സെന്ററുകളില്‍ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കുന്നതിന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ മുഖാന്തിരം ഡിസംബര്‍ 15നകം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാ മാതൃകയും വിവരവുംAppointment of
deputy Chief Superintendent in Gulf and Lakshadweep Notification No. Ex II/1/16918/HSE10
deputy Chief Superintendent in Gulf and Lakshadweep Notification No. Ex II/1/16918/HSE10
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളിതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത പ്രൈവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 13 മുതല്‍ 18 വരെ നിശ്ചിത സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാ ഫീസും സൂപ്പര്‍ഫൈനും അസല്‍ സര്‍ട്ടിഫിക്കറ്റും സഹിതം താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം.
കീടനാശിനി വിരുദ്ധവാരം
കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന കീടനാശിനി വിരുദ്ധവാരത്തിന് തുടക്കമായി. മാനവരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ പോലെയുള്ള കീടനാശിനികളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ ഹരിതം കോര്‍ഡിനേറ്റര്‍ പി അബ്ദുല്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പോലെയുള്ള കീടനാശിനികളുടെ ദുരുപയോഗം മൂലം കഷ്ടതയനുഭവിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ കോര്‍ത്തിണക്കി തയാറാക്കിയ ഡോക്യുമെന്ററി ഹരിതം ക്ലബ്ബ് അവതരിപ്പിച്ചു. ആയിരത്തോളം കുട്ടികളും രക്ഷിതാക്കളും ഡോക്യുമെന്ററി വീക്ഷിച്ചു. പോസ്റ്റര്‍ നിര്‍മാണം, കൊളാഷ്, പ്ലകാര്‍ഡ് നിര്‍മാണം, റൈറ്റപ്പ് എന്നിവയുടെ പ്രദര്‍ശനവും മത്സരവും നടത്തി. അറബിക്, ഹിന്ദി, ഇംഗ്ലീഷ്, വിദ്യാരംഗം, ഹരിതം, സയന്‍സ് ക്ലബ്ബുകള്‍ സംയുക്തമായാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹെഡ്മിസ്ട്രസ് രമ ജെഎഛ്, ഡോക്ടര്‍ പ്രമോദ് ഇരുമ്പുഴി, കെ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കീടനാശിനി വിരുദ്ധ സന്ദേശ റാലി ഡിസംബര്‍ പത്തിനു പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും.
ഏറ്റവും വലിയ ചുമര്‍പത്രിക പ്രകാശനം ചെയ്തു.
കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചുമര്‍ പത്രിക 'റിഥം ഓഫ് ടാലന്റ്സ് ' ഡോക്ടര്‍ പ്രമോദ് ഇരുമ്പുഴി പ്രകാശനം ചെയ്തു. ഒമ്പത് ഇ ഡിവിഷനിലെ കുട്ടികളാണ് മൂന്ന് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍ ചുമര്‍ പത്രിക നിര്‍മിച്ചത്. ഇത്രയും വലിയ ഒരു ക്യാന്വാസ് മനസ്സില്‍ കാണുന്നത് തന്നെ ക്രിയാത്മകതയുടെ അടയാളമാണെന്ന് പ്രകാശനം ചെയ്തു കൊണ്ട് ഡോക്ടര്‍ പ്രമോദ് ഇരുമ്പുഴി സൂചിപ്പിച്ചു. കഥ, കവിത, ലേഖനം, ഫീച്ചര്‍, പെയിന്റിംഗ് തുടങ്ങി വിവിധയിനം കലാസൃഷ്ടികളടങ്ങിയ ഇംഗ്ലീഷ് ചുമര്‍ പത്രിക ക്ലാസദ്ധ്യാപകന്‍ കെ. അബ്ദുല്‍ ജലീലിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ണ്ണമായും കുട്ടികള്‍ തയ്യാറാക്കിയതാണ്. ഹെഡ്മിസ്ട്രസ് രമ ജെഎഛ്, അദ്ധ്യാപകരായ അഷ്റഫ് ബിന്‍ അലി, സുമ, ആനി, റംല, റീജ, ഹണിപ്രഭ വിദ്ധ്യാര്‍ത്ഥികളായ മുഹമ്മദ് സൈഫ്(സ്റ്റുഡന്റ് എഡിറ്റര്‍), ഷഹീദ മോള്‍, ബിന്‍സിന തസ്നി, റോഷ്നി, മാനസ കാരോത്ത്, ഷിഫ്ന, അനുഷഹീന്‍, ആഷിക് എന്നിവരും സംസാരിച്ചു.
Dec 3, 2010
എസ്.എസ്.എല്‍.സി. പരീക്ഷ : ജനനത്തീയതി തിരുത്തല്‍
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന കുട്ടികളുടെ ജനനത്തീയതി തിരുത്തുന്നതിന്
ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ സമര്‍പ്പിച്ച അപേക്ഷ ഡിസംബര്‍ 15 ന് മുന്‍പ് തീര്‍പ്പ് കല്‍പ്പിച്ച്
ബന്ധപ്പെട്ട ഹെഡ്മാസ്റര്‍മാര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
SSLC : Date of Birth Application -Duplicate Application
TTC 2011 - Notification
Sainik School Entrance Examination
Letter - Prospectus - Application Form - Model QP
ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ സമര്‍പ്പിച്ച അപേക്ഷ ഡിസംബര്‍ 15 ന് മുന്‍പ് തീര്‍പ്പ് കല്‍പ്പിച്ച്
ബന്ധപ്പെട്ട ഹെഡ്മാസ്റര്‍മാര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
SSLC : Date of Birth Application -Duplicate Application
TTC 2011 - Notification
Sainik School Entrance Examination
Letter - Prospectus - Application Form - Model QP
സ്കൂളുകളിലെ സംരക്ഷിതാധ്യാപകരുടെ ഒഴിവുകള്‍
പുതുതായി ആരംഭിച്ചതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ സംരക്ഷിതാധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ മതിയായ സംരക്ഷിതാധ്യാപകര്‍ അതത് റവന്യൂ ജില്ലകളില്‍ ലഭ്യമല്ലെങ്കില്‍ മറ്റു ജില്ലകളിലുള്ളവരെക്കൊണ്ട് ഒഴിവ് നികത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
Dec 1, 2010
SCHOOL TRIP TO WYNADU
Banasura Hill
Pookote Lake
Meenmutty Waterfalls
Kuruva Island
Soochipara
Kanthanpara Waterfall
Chembra Peak
Begur Wildlife Sanctuary
Tholpetty Wildlife Sanctuary
Muthanga Wildlife Reserve
Pakshipathalam
Banasura Dam
Banasura Dam
Edakkal Caves
Pazhassi Tomb
The Glass Temple
Thirunelli Temple
Subscribe to:
Posts (Atom)