Oct 31, 2010
സ്കൂള്‍തല വിവരശേഖരണത്തിന് ഹെല്‍പ്പ് ഡെസ്ക്
നവംബര്‍ ഒന്ന് മുതല്‍ ഒമ്പത് വരെ നടക്കുന്ന സ്കൂള്‍തല വിവരശേഖരണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും, സബ്ജില്ലകളിലും ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കും. വിശദവിവരത്തിന് ഇനിപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. മലപ്പുറം - 9745901225, 9447678689, 9447353216, തിരുവനന്തപുരം - 9447698928, 9447272009, 0471-2571207, 9061893069, കൊല്ലം - 9496194972, 9946526260, |
Oct 30, 2010
SELECTED SCHOOLS FOR HARITHA VIDYALAYAM REALITY SHOW 2010
MALAPPURAM
1 P.P.M.H.S.S. Kottukkara
2 M.S.P.H.S.S. Malappuram
3 G V H S S Makkaraparamba
4 G.L.P.S. Manjeri
5 G.M.U.P.S. Ozhukur
6 G U P S Kootilangadi
7 PKMMHSS Edarikkode
8 D. G. H. S. S. Tanur
9 AUPS Thenhippalam
10 G. U. P. S. Purathur
11 GHSS.Karuvarakundu
12 GLPS Edivanna Estate
13 Vaniyambalam CKAGLPS
14 Karuvarakundu GLPS
15 Kalikavu Bazar GMUPS
click here for Other Districts
1 P.P.M.H.S.S. Kottukkara
2 M.S.P.H.S.S. Malappuram
3 G V H S S Makkaraparamba
4 G.L.P.S. Manjeri
5 G.M.U.P.S. Ozhukur
6 G U P S Kootilangadi
7 PKMMHSS Edarikkode
8 D. G. H. S. S. Tanur
9 AUPS Thenhippalam
10 G. U. P. S. Purathur
11 GHSS.Karuvarakundu
12 GLPS Edivanna Estate
13 Vaniyambalam CKAGLPS
14 Karuvarakundu GLPS
15 Kalikavu Bazar GMUPS
click here for Other Districts
Malayalam Bhasha Dinakhosham
മലയാള ദിനത്തോടനുബന്ധിച്ച് നവംബര്‍ ഒന്നിന് സ്‌കൂളുകളിലെ അസംബ്ലിയില്‍ മലയാളഭാഷാ പ്രതിജ്ഞ ചൊല്ലണമെന്ന് ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.
DPI Circular about Malayalam Bhasha Dinakhosham
DPI Circular about Malayalam Bhasha Dinakhosham
ദേശീയ വിദ്യാഭ്യാസ ദിനം
സ്വാതന്ത്യ്ര സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൌലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യവ്യാപകമായി വിപുലമായ രീതിയില്‍ ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സമുചിതമായി സംഘടിപ്പിക്കുവാന്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
പി.എന്‍.എക്സ്.6762/10 Online press releases from Directorate, Thiruvananthapuram
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍
അര്‍ഹത നേടിയ വിദ്യാലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീച്ചിരിക്കുന്നു.
അര്‍ഹത നേടിയ വിദ്യാലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീച്ചിരിക്കുന്നു.
Oct 28, 2010
Oct 27, 2010
ഇന്‍ഡൊനീഷ്യയിലെ ദ്വീപില്‍ ഭൂകമ്പം
ഇന്‍ഡൊനീഷ്യയിലെ ദ്വീപില്‍ ഭൂകമ്പം. പത്തുഗ്രാമങ്ങള്‍ ഒലിച്ചുപോയി. കൂടുതല്‍ വാര്ത്ത്കള്ക്കായി ക്ലിക്കുക.
Oct 26, 2010
Oct 23, 2010
ഹിന്ദി ഭാഷാ പഠനം: സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കണം
സ്‌കൂളുകളില്‍ ഒന്നാംക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞതിനോട് സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിലപാടെടുക്കണമെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ ഹിന്ദി സമിതി ആവശ്യപ്പെട്ടു. മാതൃഭാഷാ പഠനവും രാഷ്ട്രഭാഷാ പഠനവും തുല്യമായി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഹിന്ദി മേളകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് : ഡ്യൂട്ടിയിലുള്ളവര്‍ക്ക് 26 ന് അവധി
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒക്ടോബര്‍ 25 ന് പോളിങ് ഡ്യൂട്ടിയിലുള്ള എല്ലാ ജീവനക്കാര്‍ക്കും 26 ന് അവധി പ്രഖ്യാപിച്ച് ഉത്തരവായി. പി.എന്‍.എക്സ്.6668/10 Online press releases from Directorate, Thiruvananthapuram
Oct 19, 2010
വിദ്യാര്‍ഥിക്ക് ആഴ്ചയില്‍ രണ്ടുദിവസം പാല്‍
ഒരു വിദ്യാര്‍ഥിക്ക് 150 മില്ലിലിറ്റര്‍ വീതം ആഴ്ചയില്‍ രണ്ടുദിവസം പാല്‍. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിനി ആഴ്ചയില്‍ രണ്ടുദിവസം പാല്‍കുടിച്ച് പഠനം തുടങ്ങാം. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം മുട്ടയും സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിന് പുറമെയാണ് തിങ്കളാഴ്ച മുതല്‍ പാലും നല്‍കിത്തുടങ്ങുന്നത്. ഉച്ചഭക്ഷണവും മുട്ടയും അനുമതി ലഭിച്ച നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍ പാല്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും.
Oct 18, 2010
പ്രൈമറി സ്കൂള്‍ ഇംഗ്ളീഷ് അധ്യാപകര്‍ക്ക് പരിശീലനം
ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് പ്രൈമറി വിഭാഗം അധ്യാപകര്‍ക്കായി ഇംഗ്ളീഷ് അധ്യാപനത്തില്‍ ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു.
Oct 17, 2010
Oct 15, 2010
എയ്ഡഡ് സ്കൂള്‍ പ്രവേശനം: പോലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി
|
Oct 14, 2010
Oct 13, 2010
വെള്ളിയാഴ്ച പൊതുഅവധി
നവരാത്രിയോടനുബന്ധിച്ച് ഇത്തവണത്തെ പൂജവയ്പ് ഒക്ടോബര്‍ 14ന് ആകയാല്‍ 15ന് സ്കൂളുകള്‍ക്ക്
അവധി ആയിരിക്കമെന്ന് ഡി പി ഐ അറിയിച്ചു.
അവധി ആയിരിക്കമെന്ന് ഡി പി ഐ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ അതത് ഗ്രാമപ്പഞ്ചായത്ത് വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്ന് കളക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള അപേക്ഷ ബ്ലോക്ക്പഞ്ചായത്ത് വരണാധികാരിക്കാണ് നല്‍കേണ്ടത്.
Oct 12, 2010
ELECTION?
ബാലറ്റ് ബോക്സ് അടക്കുന്നതും തുറക്കുന്നതും കോഴിക്കോട്ടുകാരുടേത് കണ്ടു പഠിക്കാം.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Oct 11, 2010
അനുശോചിക്കുന്നു
കാരക്കുന്ന്. ഗവ. എച്ച്.എസ്. കാരക്കുന്ന് പ്രധാനാധ്യാപികയായ രമ ടീ ച്ചറുടെ പിതാവ് എല്‍ത്തുരുത്ത് ജെമ്മിക്കാട്ട് ഹരിഹരന്‍(81) അന്തരിച്ചു. മറ്റു മക്കള്‍: രതി (താലൂക്ക് ഓഫീസ് പറവൂര്‍), സീത, പ്രീതി, വിദ്യന്‍(ഐ.ടി.ഐ. കളമശ്ശേരി). മരുമക്കള്‍: നീലകണ്ഠന്‍ (കസ്റ്റംസ് സൂപ്രണ്ട്, കോഴിക്കോട്), ഗോപാലകൃഷ്ണന്‍ (ഫിഷറീസ് വകുപ്പ്, വൈക്കം), ഷണ്‍മുഖന്‍ (എം.ജി. യുണിവേഴ്‌സിറ്റി), കല, സജീവന്‍ (നേവല്‍ ബെയ്‌സ്). ശവസംസ്‌കാരം തിങ്കളാഴ്ച 9.30ന് കൊടുങ്ങല്ലൂര്‍: വീട്ടുവളപ്പില്‍
Oct 9, 2010
വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്
ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം. എം. തോമസ് മാത്യു, കെ.എസ്. രവികുമാര്‍, എസ്.വി. വേണുഗോപാലന്‍ നായര്‍ എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.
1939-ല്‍ തിരുവല്ലയിലെ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍ ,ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.
1939-ല്‍ തിരുവല്ലയിലെ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍ ,ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.
Oct 8, 2010
പോസ്റ്റല്‍ വോട്ട്
പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ പോളിങ് ഒഫീസ്യല്‍സും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കുന്നതിനായി വോട്ടര്‍ പട്ടിക, പഞ്ചായത്തിന്റെ പേര്, മേല്‍വിലാസം, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, വോട്ടര്‍ പട്ടികയിലെ വിഭാഗത്തിന്റെ ക്രമനമ്പര്‍ എന്നിവ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാവര്‍ക്കുമായി ഒരു ചര്‍ച്ചാ പേജ് ഇവിടെ ഞെക്കുക.
പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാവര്‍ക്കുമായി ഒരു ചര്‍ച്ചാ പേജ് ഇവിടെ ഞെക്കുക.
Oct 7, 2010
പ്രതിഷേധം
നിരന്തരമായ പരീക്ഷകളും മൂല്യനിര്‍ണയവും ഹയര്‍സെക്കന്‍ഡറി അധ്യയനത്തെ താളം തെറ്റിക്കുകയാണെന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അഭിപ്രായപ്പെട്ടു.
Oct 6, 2010
പ്രൊമോഷന്‍: അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു
ഗവ. ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ക്ക് എച്ച്.എം., എ.ഇ.ഒ., തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സര്‍ക്കാറിന്റെ വികലമായ ഈ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈസ്‌കൂള്‍ എച്ച്.എം., എ.ഇ.ഒ. റാങ്ക് ലിസ്റ്റിലുള്ള സീനിയര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കൂടി റാങ്ക് ലിസ്റ്റില്‍നിന്നും എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരളത്തില്‍ സെക്കന്‍ഡറി തലംവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം 2001 ലെ സ്‌പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കണമെന്ന ഉത്തരവില്‍ യുക്തിയില്ലെന്ന് റാങ്ക്‌ലിസ്റ്റിലുള്ള അധ്യാപകര്‍ പറയുന്നു
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കൂടി റാങ്ക് ലിസ്റ്റില്‍നിന്നും എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരളത്തില്‍ സെക്കന്‍ഡറി തലംവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം 2001 ലെ സ്‌പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കണമെന്ന ഉത്തരവില്‍ യുക്തിയില്ലെന്ന് റാങ്ക്‌ലിസ്റ്റിലുള്ള അധ്യാപകര്‍ പറയുന്നു
Oct 5, 2010
തെരഞ്ഞെടുപ്പ് പ്രമാണിച്ച് പൊതുഅവധി
തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒക്ടോബര്‍ 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒക്ടോബര്‍ 25 ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവായി
ടെസ്റ്റ് ട്യൂബ് ശിശുവിന്റെ 'പിതാവി'ന് നൊബേല്‍
സ്‌റ്റോക്ക്‌ഹോം: ഗര്‍ഭാശയത്തിനു പുറത്തുള്ള ബീജസങ്കലനവിദ്യയാവിഷ്‌കരിച്ച് വന്ധ്യതാ ചികിത്സാ രംഗത്ത് വന്‍ വിപ്ലവത്തിനു വഴിതുറന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് എഡ്വേര്‍ഡ്‌സിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് 32 വയസ്സു തികഞ്ഞതിനു ശേഷമാണ് ഈ വിദ്യയുടെ പിതാവിന് നൊബേല്‍ സമിതിയുടെ അംഗീകാരം ലഭിക്കുന്നത്.
Oct 4, 2010
വന്യജീവി വാരാഘോഷം; പ്രതിജ്ഞയെടുക്കണം: ജില്ലാകളക്ടര്‍
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍വിദ്യാര്‍ഥികളും പ്രതിജ്ഞയെടുക്കണമെന്ന് ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. തിങ്കളാഴ്ച
സ്‌കൂളിലോ ഓഫീസുകളിലോ അസംബ്ലി കൂടിയോ യോഗംകൂടിയോ പ്രതിജ്ഞയെടുക്കണം.
''കാടുകളും പുഴകളും വന്യജീവികളുമെല്ലാം നാടിന്റെ സ്വത്താണ്, നിലനില്പാണ്, അഭിമാനമാണ്.
വരുംതലമുറകളുടെ അവകാശമാണിവ. ഇവയെ നശിപ്പിക്കാന്‍ ഒരു ശക്തിയെയും ഞങ്ങള്‍
അനുവദിക്കുകയില്ല. ഭാവി കാലത്തിനായി കാടും ജലസമൃദ്ധിയും പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ
മണ്ണില്‍തൊട്ട് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കാടിന് കാവല്‍ നാം തന്നെ. കാടിന് കാവല്‍
നാം തന്നെ. കാടിന് കാവല്‍ നാം തന്നെ''- എന്നതാണ് പ്രതിജ്ഞ.
സ്‌കൂളിലോ ഓഫീസുകളിലോ അസംബ്ലി കൂടിയോ യോഗംകൂടിയോ പ്രതിജ്ഞയെടുക്കണം.
''കാടുകളും പുഴകളും വന്യജീവികളുമെല്ലാം നാടിന്റെ സ്വത്താണ്, നിലനില്പാണ്, അഭിമാനമാണ്.
വരുംതലമുറകളുടെ അവകാശമാണിവ. ഇവയെ നശിപ്പിക്കാന്‍ ഒരു ശക്തിയെയും ഞങ്ങള്‍
അനുവദിക്കുകയില്ല. ഭാവി കാലത്തിനായി കാടും ജലസമൃദ്ധിയും പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ
മണ്ണില്‍തൊട്ട് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കാടിന് കാവല്‍ നാം തന്നെ. കാടിന് കാവല്‍
നാം തന്നെ. കാടിന് കാവല്‍ നാം തന്നെ''- എന്നതാണ് പ്രതിജ്ഞ.
Subscribe to:
Posts (Atom)