Sep 30, 2010

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാല്‍

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാല്‍ നല്‍കുന്ന
പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കുലര്‍ ഡൗണ്‍ലോഡ്

റവന്യുജില്ലാ സ്‌കൂള്‍ ഗെയിംസ്: കൊണ്ടോട്ടി ഓവറോള്‍ ചാമ്പ്യന്മാര്‍

റവന്യൂജില്ലാ ഗെയിംസ് മത്സരത്തില്‍ പുതിയ മാന്വല്‍ പ്രകാരം പോയന്റ് കണക്കാക്കിയപ്പോള്‍ വണ്ടൂരിനെ മറികടന്ന് കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.  കഴിഞ്ഞദിവസം മഴമൂലം മാറ്റിവെച്ച മത്സരങ്ങളും അണ്ടര്‍ 19 മത്സരങ്ങളുമാണ് സമാപനദിവസം നടന്നത്.ഗെയിംസ് പൂര്‍ത്തിയായ ദിവസം 82 പോയന്‍േറാടെ വണ്ടൂര്‍ ഉപജില്ല ചാമ്പ്യന്മാരാണെന്നും 78 പോയന്റുമായി കൊണ്ടോട്ടി രണ്ടാംസ്ഥാനക്കാരാണെന്നുമാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സ്‌പോര്‍ട്‌സ് മാന്വലിലെ നിര്‍ദേശങ്ങള്‍ യഥാസമയത്ത് അറിയാതെ പോയതാണ് ഈ പിഴവിന് ഇടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു. പുതിയ മാന്വല്‍ അനുസരിച്ച് ചെസ് മത്സരം ഗെയിംസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാറ്റം അറിഞ്ഞിരുന്നില്ലെന്നും ഗെയിംസ് പൂര്‍ത്തിയായ ദിവസം രാത്രിയാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ചെസ് മത്സരത്തിന്റെ പോയന്റുകൂടി കണക്കാക്കിയതോടെയാണ് 89 പോയന്‍േറാടെ കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. വണ്ടൂരാണ് രണ്ടാംസ്ഥാനത്ത്. 62 പോയന്റ് നേടി 

Sep 29, 2010

പൊന്നാനി ഉപജില്ല ഗെയിംസ്: എം.ഐ.എച്ച്.എസ്.എസ് ചാമ്പ്യന്മാര്‍

പൊന്നാനി ഉപജില്ല ഗെയിംസ് മത്സരങ്ങളില്‍ 90 പോയന്‍േറാടെ എം.ഐ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി.
കായികാദ്ധ്യാപകന്‍ ഹസ്സന്‍കോയയാണ് കുട്ടികള്‍ക്ക് പരിഷീലനം നല്‍കിയത്.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് നവംബറില്‍

സംസ്ഥാന ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നവംബറില്‍ റിപ്പോര്‍ട്ട് നല്‍കും. 2011 ജനവരിയില്‍
ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജസ്റ്റിസ്
രാജേന്ദ്രബാബു അധ്യക്ഷനായ കമ്മീഷന്റെ കാലാവധി ആഗസ്ത് 31ന് അവസാനിച്ചു. വീണ്ടും
ആറുമാസംകൂടി കാലാവധി നീട്ടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍
അംഗീകരിച്ചില്ല.ശമ്പള വര്‍ധനവിന് 2009 ആഗസ്ത് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍
വേണ്ടിവരുന്ന ബാധ്യത കണക്കാക്കാന്‍ പരിഗണനാ വിഷയങ്ങളില്‍ത്തന്നെ സര്‍ക്കാര്‍
കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍റ് ജീവനക്കാരും താത്കാലിക
തൂപ്പുകാരും ഉള്‍പ്പെടെയുള്ളവരുടെ ശമ്പളവര്‍ധനവ് പരിഗണിക്കാനാണ് സര്‍ക്കാര്‍
നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ ശമ്പളവര്‍ധനവും പരിഗണിക്കും.

Sep 27, 2010

mid term exam

Mid term exam postponed to Nov 1to 11
Download Timetable

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആക്കിക്കൊണ്ടുള്ള ഉത്തരവ് ന്യൂസില്‍

Sep 25, 2010

ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് വിശദാംശങ്ങള്‍ നല്‍കാത്ത ശമ്പള ബില്ലുകള്‍ പാസാക്കില്ല

ഒക്‌ടോബര്‍ മാസത്തെ ശമ്പള ബില്ലിനോടൊപ്പം ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്ത ഓഫീസുകളുടെ ബില്ലുകള്‍ പാസാക്കില്ലെന്ന് ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസര്‍ അറിയിച്ചു. ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി ഓഫീസ് മേധാവികള്‍ ജി.ഐ.എസ് സംബന്ധിച്ച വിവരങ്ങള്‍ ഒക്‌ടോബര്‍ മാസത്തെ ശമ്പള ബില്ലിനോടൊപ്പം നിശ്ചിത മാതൃകയില്‍ നല്‍കണം. ഫോറത്തിന്റെ മാതൃക ട്രഷറി, ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഇതിനു പുറമേ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

Sep 24, 2010

Vigilance / Security Committees in Schools

Vigilance / Security Committees in Schools

ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. 2007ലെ ജ്ഞാനപീഠം
പുരസ്‌കാരമാണ് ഒ.എന്‍.വിയ്ക്ക് ലഭിക്കുക. ഇന്ന് ചേര്‍ന്ന ജ്ഞാനപീഠം പുരസ്‌കാര നിര്‍ണയ
സമിതിയാണ് ഈ തീരുമാനമെടുത്തത്. 2008ലെ ജ്ഞാനപീഠം പുരസ്‌കാരം
ഉറുദു കവി ഷഹരിയാറിന് ലഭിക്കും.ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ്
കവിയുടെ മുഴുവന്‍ പേര്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍
ഒ.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ്
ഒ.എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍
ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 മുതല്‍
എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി.

Sep 18, 2010

ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

'ഇ-ഡ്രോപ്' എന്ന പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനം മുഴുവന്‍ കേന്ദ്രീകൃത സ്വഭാവത്തോടെ ഉപയോഗിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍
പാര പണിക്കാര്‍ക്ക് പാര; ഉദ്യോഗസ്ഥരെ ഇനി 'ഇ-ഡ്രോപ് ചെയ്യും നിയമന ഉത്തരവ് കമ്പ്യൂട്ടറില്‍ * എസ്.എം.എസ് വഴിയും അറിയിക്കും
read more

Sep 13, 2010

സ്വതന്ത്ര സോഫ്ട്‌വേറിനുള്ള പോരാട്ടം ശക്തമാക്കണം- സ്റ്റാള്‍മാന്‍

കോഴിക്കോട്: ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം സോഫ്ട്‌വേറില്‍ മാറ്റം വരുത്താ
നാവാത്തത് അനീതിയും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്ന് സ്വതന്ത്ര
സോഫ്ട്‌വേര്‍ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പറഞ്ഞു.
ഈ രംഗത്ത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് എന്‍.ഐ.ടി.യുടെ ആഭിമുഖ്യത്തില്‍
'വിദ്യാഭ്യാസത്തിന് സ്വതന്ത്ര സോഫ്ട്‌വേര്‍' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സോഫ്ട്‌വേര്‍ എന്നാല്‍ സ്വാതന്ത്ര്യമെന്നാണര്‍ഥം. വ്യക്തികള്‍ക്ക് സ്വന്തമായും
സമൂഹത്തിനുവേണ്ടിയും പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യമാവണം അത്.
മൈക്രോസോഫ്ട് പോലുള്ള പ്രൊപ്രൈറ്ററി സോഫ്ട്‌വേര്‍ ഉടമകള്‍ ഉപയോക്താക്കള്‍ക്ക്
ഈ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ചും മറ്റുള്ളവരെ
സഹായിക്കാനും സമൂഹത്തിനു പ്രയോജനപ്പെടുത്താനുമുള്ള അവസ്ഥയാണ് പ്രൊപ്രൈറ്ററി
സോഫ്ട്‌വേര്‍ ഉടമകള്‍ നിഷേധിക്കുന്നത് -സ്റ്റാള്‍മാന്‍ പറഞ്ഞു.
സോഫ്ട്‌വേറുകള്‍ സുഹൃത്തിനു കൈമാറുമ്പോള്‍ അവനെ കൊള്ളക്കാരനാക്കുന്നു.
അവരുടെ സോഫ്ട്‌വേറുകളിലൂടെ വികസനമല്ല, ആശ്രിതത്വമാണ് നടക്കുന്നത്-അദ്ദേഹം പറഞ്ഞു.
ദുഷ്ടലാക്കോടെ മാത്രമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സോഫ്ട്‌വേര്‍ ഉപയോഗിക്കുന്ന
യന്ത്രത്തെ കീഴടക്കുന്നതോടെ അതാരംഭിക്കുന്നു. സമൂഹത്തിനു ഗുണം വേണമെങ്കില്‍
സോഴ്‌സ്‌കോഡില്‍ത്തന്നെ ഭേദഗതി വരുത്താനാവുന്ന സോഫ്ട്‌വേറുകള്‍ വേണം.
അതിനായാണ് 1983 മുതല്‍ താന്‍ പോരാട്ടം നടത്തുന്നതെന്നും സ്റ്റാള്‍മാന്‍ വ്യക്തമാക്കി.
മാതൃഭൂമി കടപ്പാട്

Sep 12, 2010

SCHOOL FESTIVALS

കലോത്സവം, ശാസ്ത്രമേള, പ്രവര്‍ത്തിപരിചയം മാനുവലുകള്‍ ഡൌണ്‍ലോഡ്സിലുണ്ട്.

സെന്‍സസ് ഡ്യൂട്ടി സറണ്ടര്‍ ഓര്‍ഡറുമുണ്ട്.

Sep 9, 2010

ബി.എഡ് അഡ്മിഷന്‍ യോഗ്യതാ മാര്‍ക്ക് ഉയര്‍ത്തി

എന്‍.സി.ടി.ഇ നിര്‍ദേശമനുസരിച്ച് കാലിക്കറ്റ് സര്‍വകലാശാല ബി.എഡ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 45 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തി. ഇതനുസരിച്ച് 2010 മുതലുള്ള ബി.എഡ് അഡ്മിഷന് ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരേ അപേക്ഷിക്കേണ്ടതുള്ളൂ. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് അംഗീകൃത മാര്‍ക്കിളവ് ലഭിക്കും. 50 ശതമാനത്തില്‍ കുറവുള്ളവര്‍ ഏതെങ്കിലും വിധത്തില്‍ അഡ്മിഷന്‍ നേടിയാല്‍ അവര്‍ക്ക് പരീക്ഷയെഴുതുവാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

Sep 8, 2010

SSLC MARCH 2011

SSLC MARCH 2011 വിജ്ഞാപനമായി.
ടൈംടേബിളിനായി ഇവിടെ നോക്കുക.
വിദ്യാഭ്യാസവകുപ്പിലും റിയാലിറ്റി ഷോ ഇവിടെ ഞെക്കുക.
എല്ലാ ജില്ലയിലേയും പ്രധാന അധ്യാപകരുടെ യോഗം - ടൈം ഷെഡ്യൂള്‍

Sep 6, 2010

മായംചേര്‍ത്ത കള്ള് കുടിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം

മലപ്പുറം: മലപ്പുറത്തെ വിവിധ ഷാപ്പുകളില്‍നിന്ന് മായംചേര്‍ത്ത കള്ള് കുടിച്ച് 24 പേര്‍ മരിച്ചു. ഒന്‍പതു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മായംചേര്‍ത്ത കള്ള് കുടിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി ഒരുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെത്തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരനായ പട്ടാമ്പി നടുവട്ടം കാരങ്ങേതില്‍ ദ്രവ്യന്‍, ലൈസന്‍സികളായ ബാലകൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഷാപ്പില്‍ നിന്ന് 160 ലിറ്റര്‍ കള്ള് പോലീസ് പിടിച്ചെടുത്തു. മലപ്പുറത്തെ വ്യാജമദ്യദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 

ഹൈസ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളാക്കുന്നു

കാരക്കുന്ന്: പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കല്പകഞ്ചേരി, പേരശ്ശനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളായി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന്റെ പ്രഖ്യാപനം 16ന് 11മണിക്ക് പേരശ്ശനൂര്‍ ജി.എച്ച്.എസ്.എസ്സിലും രണ്ടുമണിക്ക് കല്പകഞ്ചേരി ജി.എച്ച്.എസ്.എസ്സിലും നടക്കും.

സംസ്ഥാനത്ത് 144 സ്‌കൂളുകളാണ് മാതൃകാ സ്‌കൂളുകളായി സര്‍ക്കാര്‍ അനുമതിയായിട്ടുള്ളത് ഇതില്‍ 16 എണ്ണം ജില്ലയിലാണ്. മാതൃകാ സ്‌കൂളുകളായി മാറുന്നതോടെ പേരശ്ശനൂര്‍, കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അഞ്ച് ക്ലാസുകള്‍ മള്‍ട്ടിമീഡിയ ക്ലാസ്മുറികളായി മാറും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വിവരസാങ്കേതിക മേഖലയില്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മാതൃകാസ്‌കൂളുകളെ മള്‍ട്ടിമീഡിയാ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

Sep 5, 2010

Sep 4, 2010

അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് റീരജിസ്റ്റര്‍ ചെയ്ത് കണ്‍ഫേം വാങ്ങണം.

2010-11 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള 
അദ്ധ്യാപകര്‍ ഒന്നുകൂടി ലോഗ് ഇന്‍ ചെയ്ത് റീരജിസ്റ്റര്‍ ചെയ്ത് കണ്‍ഫേം വാങ്ങണം. 
ഈ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20 
Transfer & Postings Online link - - Revised order
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom