2017 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ മൂന്ന് മുതല്‍ 14 വരെയും പിഴയോടുകൂടി നവംബര്‍ 16 മുതല്‍ 21 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ www.keralapareekshabhavan.in -ല്‍. പരീക്ഷാ തിയതി, സമയം, വിഷയം എന്ന ക്രമത്തില്‍ : മാര്‍ച്ച് എട്ട് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാംഭാഷ - പാര്‍ട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്‌കൃതം (അക്കാദമിക്)/സംസ്‌കൃതം ഓറിയന്റല്‍-ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്). അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് ഒന്‍പത് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്/സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് 13 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാര്‍ച്ച് 14 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്, മാര്‍ച്ച് 16 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 20 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, മാര്‍ച്ച് 21 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം, മാര്‍ച്ച് 22 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ രസതന്ത്രം, മാര്‍ച്ച് 23 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം.