Jun 18, 2016

പ്ലസ് വൺ ഏകജാലക പ്രവേശനം ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച .

ഒന്നാം ഓപ്ഷനായി നൽകിയ സ്ക്കൂളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം .
  • ഉയർന്ന ഓപ്ഷനുകൾ ബാക്കി നിൽക്കുന്നവർക്ക് നിലവിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനമോ താല്ക്കാലിക പ്രവേശന മോ നേടാം.
  • സ്ഥിരപ്രവേശനം നേടുന്നവരുടെ ഉയർന്ന ഓപ്ഷനുകൾ തനിയെ റദ്ദാക്കപ്പെടും .
  • താല്ക്കാലിക പ്രവേശനത്തിനായി ഫീസടക്കേണ്ടതില്ല . ഇവർക്ക് അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കാം .
  • താല്ക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത  ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള അവസരമുണ്ട് . ഇതിനായി പ്രവേശനം നേടുന്ന സ്കൂളിൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം.
  • സ്ഥിരപ്രവേശനത്തിനും താല്ക്കാലിക പ്രവേശനത്തിനും SSLC/ CBSE സർട്ടിഫിക്കറ്റ് , ടി.സി , സ്വഭാവ സർട്ടിഫിക്കറ്റ് , അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , CBSE വിദ്യാർത്ഥികളുടെ സത്യവാങ്മൂലം തുടങ്ങി എല്ലാ രേഖകളുടെയും അസൽ ഹാജരാക്കണം.
  • അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് പൂരിപ്പിച്ച് ഹാജരാക്കണം.
  • അഡ്മിഷൻ എടുക്കാൻ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാവ് നിർബന്ധമായും ഹാജരാകണം.
  • സ്ഥിരപ്രവേശനം നേടുന്നവർ സർക്കാർ ഫീസിനു പുറമെ പി.ടി.എ ഫണ്ട് കൂടി അടയ്ക്കേണ്ടതാണ്.
  • സർക്കാർ ഫീസ് സയൻസ് വിഭാഗത്തിന് ഏകദേശം 680 രൂപയും കൊമേഴ്സ് / ഹ്യുമാനിറ്റീസ് വിഭാഗത്തിന് ഏകദേശം 530/480 രൂപയും ആയിരിക്കും.
  •  പട്ടികജാതി/പട്ടികവർഗ/ ഒ ഇ സി വിഭാഗം വിദ്യാർത്ഥികൾ സർക്കാർ ഫീസ് അടക്കേണ്ടതില്ല . ഇവർ പി.ടി.എ അംഗത്വ ഫീസ് നൽകിയാൽ മതിയാകും .
  • മുഖ്യ അലോട്ട്മെൻറുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്‌ തുടർന്നുള്ള സപ്ലിമെന്ററി അലോട്ടുമെന്റിനായി നേരത്തേ അപേക്ഷ സമർപ്പിച്ച സ്കൂളിൽ അപേക്ഷ പുതുക്കി നൽകാം. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom