എസ്.എസ്.എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് തുടങ്ങുകയോണല്ലോ..പരീക്ഷാ ഡ്യൂട്ടിക്ക് ഇന്‍വിജിലേറ്ററായി നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പുതുതായി നിയോഗിക്കപ്പെട്ട് അധ്യാപകര്‍ക്ക് ഇത് പ്രയോജനപ്പെടും..
ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1.പരീക്ഷാ ദിവസം രാവിലെ 11 മണിക്ക് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപോര്‍ട്ട് ചെയ്യുക.ഇന്‍വിജിലേറ്റര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുക.ചീഫ്‌സുപ്രണ്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുക.
2.പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കുക.
3.മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ സ്വിച്ച് ഓഫ് ചെയ്ത് ചീഫ്‌സുപ്രണ്ട് /ഡെപ്യൂട്ടി ചീഫ്‌സുപ്രണ്ടിന് ഏല്‍പിക്കുക.
Exam Timings
1.30 PM - First Bell (Long Bell) 1.45 PM - Second Bell (2 strokes) ,2 PM -Third Bell (long bell - for writing exam), 3.30/4.30 ന് Long Bell(To finish Exam),പരീക്ഷ തീരുന്നതിന് 5 മിനിട്ട് മുമ്പ് Warning Bell .(1.45PM to 2.00PM Cool off time)
4)1.30മണിക്ക് തന്നെ പരീക്ഷാ ഹാളില്‍ പ്രവേശിക്കുക. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ , കാല്‍ക്കുലേറ്റര്‍ , കടലാസ് തുണ്ടുകള്‍, നോട്ട്ബുക്ക് ,റൈട്ടിംഗ് ബോര്‍ഡ് തുടങ്ങിയവ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ഹാളിന് പുറത്ത് വെയ്ക്കാന്‍ ആവശ്യപ്പെടുക.
5.എല്ലാ കുട്ടികള്‍ ഹാള്‍ ടിക്കറ്റ് കൊണ്ടുവന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
6.കുട്ടികള്‍ക്ക് മെയിന്‍ ഷീറ്റ് നല്‍കി പൂരിപ്പിക്കാന്‍ സൂചിപ്പിക്കുക.കുട്ടികള്‍ എഴുതിയ രജിസ്റ്റര്‍ നമ്പരുകള്‍ ഹാള്‍ടിക്കറ്റുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം നമ്പരിന് നേരെയുള്ള കോളത്തില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടണം.Attendance sheet ല്‍ കുട്ടികളെ ഒപ്പ് വാങ്ങുകയും വേണം.Cool off time ആരംഭിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.