Apr 23, 2015

എസ്.എസ്.എല്‍.സി.: പിശക് ആര്‍ക്ക്?

     എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതാണ്ട് 2000 പേരുടെ മാര്‍ക്കിലാണ് പിശക് വന്നതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ യഥാര്‍ത്ഥസംഖ്യ ഇതിലും കൂടുതലാണെന്ന് കരുതുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും ചില വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്താത്തതുമാണ് പ്രധാന തകരാര്‍. വിട്ടുപോയ മാര്‍ക്ക് ചേര്‍ക്കാന്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ചുവരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാത്തവര്‍ക്കും

Apr 20, 2015

എസ്.എസ്.എല്‍.സി. പരീക്ഷാഫലം

  എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പത്രസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. 
മന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഫലം ബന്ധപ്പെട്ട സൈറ്റുകളിലറിയാം. എല്ലാ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയുംവിധമാണ് ഫലം ലഭിക്കുക. 
ഫലം ലഭിക്കുന്ന സൈറ്റുകള്‍ : 
സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.
എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ kerala10regitsration number എന്ന സന്ദേശം 52623 ലേക്ക് അയയ്ക്കുക. 

Apr 17, 2015

സഫലം : എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം

      ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Apr 8, 2015

മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപം: മഞ്ചേരിയില്‍ മൂല്യനിര്‍ണയക്യാമ്പില്‍ പ്രതിഷേധം

മഞ്ചേരി: മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നുവെന്നാരോപിച്ച് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളില്‍ ഒരുവിഭാഗം അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. എസ്.എസ്.എല്‍.സി ഹിന്ദി മൂല്യനിര്‍ണയക്യാമ്പിലാണ് ആരോപണം ഉയര്‍ന്നത്. ഞായറാഴ്ചയും രാത്രിസമയത്തും മൂല്യനിര്‍ണയം നടന്നതായാണ് പരാതി. ഇത്തരത്തില്‍ നോക്കിയ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തില്ലെന്ന് അഡീഷണല്‍ ക്യാമ്പ് ഓഫീസര്‍മാര്‍ അറിയിച്ചു.

Apr 6, 2015

എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം

     എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംബന്ധിച്ചു ക്യാമ്പുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഴുവന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് നിര്‍ദേശം നല്‍കി. ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. 

നിശ്ചിത എണ്ണത്തിലധികം ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയാണു പ്രധാനമായും ഉയര്‍ന്നത്. ഡിഇഒമാര്‍ക്കെതിരെയാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തലശേരി ഡിഇഒമാര്‍ക്കെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നേരിട്ടു പരാതി ലഭിച്ചിട്ടുണ്ട്.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom