Dec 29, 2014
അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും
അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.
Dec 3, 2014
എന്താണ് RMSA സ്കൂളുകളില്‍ സംഭവിക്കുന്നത്?
എന്താണ് RMSA സ്കൂളുകളില്‍ സംഭവിക്കുന്നത്? വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഇന്ത്യയിലെ കുട്ടികള്‍ക്ക് കൈവന്ന അസുലഭ നിയമമായണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ വിദ്യാഭ്യാസ അവകാശ നിയമം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഇന്ത്യയിലെ 14 വയസ്സിനു താഴെയുള്ള ഏതു കുട്ടിക്കും അവരുടെ താമസസ്ഥലത്തു തന്നെ പഠിക്കാനുള്ള അവകാശവും നിലവില്‍ വന്നു. ഇതനുസരിച്ച് കേരളത്തിലും എല്‍ പി , യുപി വിഭാഗങ്ങളിലും ഹൈസ്കൂള്‍ വിഭാഗങ്ങളിലുമായി ധാരാളം സ്കൂളുകള്‍ ആവശ്യമായി വന്നു. പല സമ്മര്‍ദ്ദങ്ങളും കണക്കെടുപ്പുകള്‍ക്കുമൊടുവില്‍ എല്‍ പി , യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലുമായി സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. കേരള സിലബസ്സില്‍ ആരംഭിച്ച ഈ സ്കൂളുകളിലെ കുട്ടികള്‍ ഇന്ന് SSLC പരീക്ഷ എഴുതാന്‍ കാത്തിരിക്കുകയാണ്. ആയിരക്കണക്കിനു കുട്ടികള്‍ മലപ്പുറം ജില്ലയില്‍ മാത്രം ഇത്തരം സ്കൂളുകളില്‍ പഠനം നടത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യത്തിനുള്ള അദ്ധ്യാപകരേയോ മറ്റു അടിസ്ഥാന സൌകര്യങ്ങളോ ഒരുങ്ങിയിട്ടില്ല. എന്നിരുന്നാലും ഇത്തരം സ്കൂളുകള്‍ക്ക് സ്കൂള്‍ കോഡ് ലഭിച്ചിട്ടില്ലാത്തതിനാല്‍ ഐടി പരീക്ഷയടക്കമുള്ള പൊതു കാര്യങ്ങള്‍ ഒന്നും തന്നെ ഈ കുട്ടികള്‍ അറിയാതെ പോകുന്ന അവകാശങ്ങളാണ്. RMSA ഒരു സ്കൂളിനു അനുവദിച്ചിരിക്കുന്നത് 5 അദ്ധ്യാപകരെ മാത്രമാണ്. കണക്ക്, പി. എസ്,, എസ്. എസ്,, ഹിന്ദി, മലയാളം എന്നിവ. അഞ്ചില്‍ കൂടുതല്‍ ഡിവിഷനുകളുള്ള സ്കൂളുകളാണ് ജില്ലയിലുള്ളതിലേറെയും. അനുവദിച്ച വേക്കന്‍സിയില്‍ നിയമനം നടന്നവ വിരളം. പാവം രക്ഷിതാക്കള്‍ കുട്ടികളുടെ പഠനത്തിനു ഫീസ് നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. അപ്പോള്‍ സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസ അവകാശം എവിടെ.
ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകിക്കൂടാ. കെ. ഈ. ആര്‍., കെ. എസ്. ആര്‍ എന്നിവ നടപ്പാക്കി അംഗീകരിച്ചു കൊണ്ടുള്ള ഒരു രീതി മാത്രമേ ഇതിനു പരിഹാരമാവൂ. RMSA സ്കൂളുകളെ സാധാരണ സ്കൂളായി കാണുക തന്നെ വേണം. അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ KER അനുസരിച്ചാവണം. വേണ്ടത്ര തസ്തികകള്‍ സൃഷ്ടിക്കണം, കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ തിരിച്ചറിയണം. (തുടരും)

Subscribe to:
Posts (Atom)