Aug 18, 2014
Aug 3, 2014
എല്ലാ അധൃാപക സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു....
ഞാന്‍ പറഞ്ഞല്ലോ എനിക്ക് പെരുത്ത് ഇഷ്ടമായെന്ന് ... ഒപ്പം അഭിമാനവും ... അതൊരു മാതാവായതുകൊണ്ട്... മാതാക്കളുടെ മടിത്തട്ടില്‍ കിടന്നാണല്ലോ തലമുറ വളരുന്നത്...
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ മകന്‍റെ അധ്യാപകനയച്ച കത്ത് ലോക പ്രശസ്തമാണ്. ലോകത്തിലെ എല്ലാ അധ്യാപകരും നിര്ബന്ധമായി വായിച്ചിരിക്കേണ്ട കത്തിന്‍റെ ചെറു പതിപ്പു തന്നെയാണ് മലപ്പുറം ജില്ലയിലെ ഒരു വീട്ടമ്മ എഴുതിയത്.
കുട്ടിക്കു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്റര്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുകയാണ്. മക്കള്‍ക്കു വേണ്ടി ലീവ് ലെറ്റര്‍ എഴുതുന്ന രക്ഷിതാക്കള്‍ക്കു മാതൃകയാക്കാവുന്ന ഈ കത്ത് അധ്യാപകന്‍റെ സുഹൃത്ത് Shabeer Kaliyattamukku ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് ബന്ധു വീടുകളില്‍ വിരുന്നു പോയ മകന് ലീവ് ആവശ്യപ്പെട്ടാണ് മാതാവ് കത്തെഴുതിയത്. കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്കാവന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത് മാതാവ് കത്തില്‍ കുറിക്കുന്നു.
ലീവ് ലെറ്ററിന്‍െറ പൂര്‍ണ്ണ രൂപം
സ്നേഹത്തോടെ സാറിന് ...,ക്ഷേമം നേരുന്നു.......
എന്‍റെ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ളാസില്‍ വന്നിരുന്നില്ല.പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊളളു..!
മോന്‍ പറയുന്നത് ക്ളാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്ക്കിതടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്....
കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്ന്നു നല്കാപന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്ബപന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ളോ അറിവ് ലഭിക്കുന്നത്...കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്‍െറ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും..
എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്‍റെ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.....
അതുകൊണ്ട്..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു....
Aug 1, 2014
New Plus two Schools and Batches
New Plus two Schools and Batches.
Govt order GO (MS) No.143/2014 Gen Edn dtd 31.07.2014 published. Click here.
സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിന് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 699 ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തിയ 95 ഹൈസ്‌കൂളുകളിലെയും പ്ലസ് ടു ബാച്ചുകള്‍ ഉള്‍പ്പെടെയാണിത്. പുതിയ 131 സ്‌കൂളുകളില്‍ ഓരോ ബാച്ച് വീതമാണ് അനുവദിച്ചിട്ടുള്ളത്.
Subscribe to:
Posts (Atom)