Apr 30, 2014
Apr 28, 2014
അദ്ധ്യാപകര്‍ക്കുള്ള പഞ്ചദിന അവധിക്കാല പരിശീലനം
ഹൈസ്കൂള്‍ തലങ്ങളിലെ അദ്ധ്യാപകര്‍ക്കുള്ള പഞ്ചദിന അവധിക്കാല പരിശീലനം മെയ് 6ന് ആരംക്കുമെന്ന് സൂചന. അതിനായി ഒരുക്കങ്ങള്‍ നടക്കുന്നു. അവധിക്കാല പരിശീലന ഡി ആര്‍ ജിമാര്‍ക്കള്ള പരിശീലനം മെയ് 3മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
(നോര്‍ത് സോണ്‍)
(നോര്‍ത് സോണ്‍)
മലയാളം | മലപ്പുറം കോട്ടപ്പടി |
അറബിക് | കണ്ണൂര്‍ |
സംസ്കൃതം | കണ്ണൂര്‍ |
ഇംഗ്ലീഷ് | മലപ്പുറം കോട്ടക്കല്‍ |
ഹിന്ദി | കണ്ണൂര്‍ |
സോഷ്യല്‍ സയന്‍സ് | വയനാട് |
ഫിസിക്സ് | കോഴിക്കോട് |
കെമസ്ത്രി | വയനാട് |
ബയോളജി | കോഴിക്കോട് |
കണക്ക് | കാസര്‍ക്കോഡ് |
ആര്‍ട്സ് | കാസര്‍ക്കോഡ് |
വര്‍ക്ക് | മലപ്പുറം കോട്ടക്കല്‍ |
(മിഡില്‍ സോണ്‍)
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കുള്ള ടീച്ചര്‍ലെവല്‍ പരിശീലത്തിനു തെരെഞ്ഞെടുത്ത സ്ഥലവും താഴെ ചേര്‍ക്കുന്നു. നേരത്തേ തീരുമാനിച്ച സമയക്രമത്തില്‍ മാറ്റമുള്ളതായി അറിയുന്നു.
(ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാന വാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. )
Apr 27, 2014
വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ സമ്പൂര്‍ണ വഴി
2014-15 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം എന്നിവ ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍www.education.kerala.gov.in വെബ്‌സൈറ്റില്‍.
Apr 25, 2014
എസ്.എസ്.എ.ബി.ആര്‍.സി ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. നിശ്ചിത അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralassa.org) ലഭിക്കും.
Apr 16, 2014
SSLC Results - 2014
വ്യക്തിഗത റിസല്‍ട്ടും സ്ക്കൂള്‍ തല റിസല്‍ട്ടും പ്രസിദ്ധീകരിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും എസ്.എസ്.എല്‍.സി ഫലം അനലൈസ് ചെയ്യുന്നതിന് വേണ്ടി ഒരു സംവിധാനം alrahiman ഒരുക്കിയത് ഇവിടെ പരിചയപ്പടുത്തുന്നു.
Simple Result Analyser Software by Alrahiman | Help
വിദ്യാഭ്യാസ ജില്ലകള്‍ തിരിച്ചുള്ള ഫലങ്ങള്‍:
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4,42,608 പേരാണ് ഉപരിപഠനത്തിന് അര്‍ഹതനേടിയത്. 931 സ്‌കൂളുകള്‍ നൂറുശതമാനം നേടി. എല്ലാ വിഷയങ്ങളിലും 14802 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.3 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 94.17 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. ഒരു വിഷയത്തില്‍ പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17വരെ നടക്കും. ആകെ 4,64,310 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Apr 15, 2014
SSLC പരീക്ഷാഫല പ്രഖ്യാപനം ബുധനാഴ്ച
എസ്. എസ്. എല്‍. സി. പരീക്ഷാഫല പ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലപ്രഖ്യാപനം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്.
Apr 13, 2014
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം കഴിഞ്ഞു; ഫലപ്രഖ്യാപനം 24 ന് മുമ്പ്
എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം ശനിയാഴ്ച കഴിഞ്ഞു. 24നോ അതിനുമുമ്പോ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് മൂലം കൂടുതല്‍ അവധി ദിനം വന്നതിനാല്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചും കൂടുതല്‍ സമയം ഉപയോഗപ്പെടുത്തിയുമാണ് ഫലപ്രഖ്യാപനം യഥാസമയം നടത്തുന്നത്.
54 ക്യാമ്പുകളിലായി 13000 -ഓളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസ്സിനും പോളിങ്ങിനും പോയവര്‍ക്ക് ഈ സമയത്തിന് ആനുപാതികമായി കൂടുതല്‍ സമയം ക്യാമ്പില്‍ ചെലവഴിക്കേണ്ടിവന്നു. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍ നിന്ന് മാര്‍ക്ക് അപ്ലോഡ് ചെയ്യുകയാണ്. മോഡറേഷന്‍ ഇക്കുറിയും ഉണ്ടാകില്ല. 2005 ന് ശേഷം മോഡറേഷന്‍ നല്‍കാറില്ല. വിജയശതമാനം സംബന്ധിച്ച തീരുമാനമായില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ 90 ശതമാനത്തിന് മേല്‍ കാണുമെന്നാണ് കരുതുന്നത്.
Subscribe to:
Posts (Atom)