Mar 24, 2014
അധ്യാപക വിദ്യാര്‍ഥി അനുപാതം: സര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാണിക്കുന്നതായി പരാതി
അധ്യാപക വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാണിക്കുന്നതായി പരാതി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആണ്. ഇതുപ്രകാരം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ സംസ്ഥാനത്താകെ 3000-ത്തിലധികം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുമെന്ന് അധ്യാപകസംഘടനകള്‍ പറയുന്നു. അഞ്ചിലധികം പേര്‍ പുറത്തുപോകേണ്ടിവരുന്ന സ്‌കൂളുകള്‍ പോലുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഇപ്പോള്‍ പി.എസ്.സിയുടെ എല്‍.പി.എസ്.എ, യു.പി.എസ്.എ ലിസ്റ്റിലുള്ളവര്‍ക്കും ജോലി ലഭിക്കാതെ വരും. എന്നാല്‍ അധികമുള്ള അധ്യാപകരെ നിലനിര്‍ത്താന്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഉത്തരവില്‍ ഇളവ് നല്‍കുന്നുണ്ട്. വ്യക്തിഗത മാനേജ്‌മെന്റുകളുടെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ പുറത്താകുകയാണെങ്കില്‍ അവരെ നിലനിര്‍ത്താന്‍ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ 1:30ഉം അഞ്ചുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 1:35 എന്ന അനുപാതവും ഉപയോഗിക്കാം.
Mar 14, 2014
എസ്.എസ്.എല്‍.സി.ഹിന്ദി
2014 എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ചോദ്യം ലളിതമായിരുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി എന്നും ആശ്വാസമായി പറയാം. हिंदी ब्लोग
hindiblog വിശകലനം ശ്രദ്ധിക്കുക
Mar 9, 2014
പരീക്ഷാചൂടിനിടയില്‍ ടാക്സ് ചര്‍ച്ച വീണ്ടും.
ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് 143(1) പ്രകാരമുള്ള ഒരു മുന്നറിയിപ്പ് മിക്ക നികുതി ദായകര്‍ക്കും ഈയാഴ്ച കിട്ടി. TDS മുഴുവനായി ഇന്‍കം ടാക്സ് വകുപ്പില്‍ കിട്ടിയിട്ടില്ല എന്നും സ്ഥാപനമേധാവിയെ ഉപദേശിക്കണമെന്നും Form 26 AS/16/16A നൊപ്പം അപേക്ഷ നല്കി rectification നടത്തണമെന്നുമാണ് അറിയിച്ചത്. TRACES സന്ദര്‍ശിച്ചാലേ ഇത് ലഭ്യമാകൂ. TRACES ല്‍ എങ്ങനെ പെരുമാറണമെന്ന് അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക. ഇന്‍കം ടാക്സ് വകുപ്പ് ആയതു കൊണ്ട് ആര്‍ക്കും ഒന്നു ഞെട്ടാം. അപ്പോഴാണ് നമ്മുടെ അബ്ദുറഹിമാന്‍ സാര്‍ ഇക്കാര്യമൊക്കെ എങ്ങനെ പഠിപ്പിച്ചതാണ് എന്ന് ഓര്‍ത്തത്.
Mar 8, 2014
ചെറിയ മനസ്സുകള്‍, വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍..
എങ്ങനെ ഈ വീഡിയോ കാണാതെ കടന്നുപോകാന്‍ കഴിയും. നാം കാണണം. കാണിക്കണം. ഭക്ഷണം പാഴാക്കാതിരിക്കാന്‍ ശീലിപ്പിക്കണം.
Mar 5, 2014
ലോക്‌സഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് ഒമ്പത് വരെ പേര് ചേര്‍ക്കാം
സംസ്ഥാനത്ത് ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടെടുപ്പില്‍ വോട്ടു ചെയ്യാന്‍ മാര്‍ച്ച് ഒമ്പത് വരെ പേര് ചേര്‍ക്കാം. ഓണ്‍ലൈനായി മാത്രം നല്‍കാവുന്ന അപേക്ഷയില്‍ താലൂക്ക് ഓഫീസുകളില്‍ എത്തിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മാരുടെ സഹായം തേടിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയാണ് ഇക്കാര്യം അറിയിച്ചത്. 2014 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
Subscribe to:
Posts (Atom)