Feb 26, 2014

വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

Feb 21, 2014

ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

          പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ പുതുക്കി നിശ്ചയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് ഉള്‍പ്പെടെയുള്ള കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലാ ജീവനക്കാര്‍ എന്നിവരുടെയും ശമ്പളത്തിലും ബത്തകളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക, ഇവരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകളും പ്രമോഷന്‍ സാധ്യതകളും പരിശോധിക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക ഗസറ്റഡ്, നോണ്‍ ഗസറ്റഡ് തസ്തികകളിലെ എന്‍ട്രി കേഡറില്‍ വളരെ നാളായി തുടരുന്നവര്‍ക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് പദ്ധതി പോലുള്ള നോണ്‍-കേഡര്‍ പ്രൊമോഷനുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക,

Feb 12, 2014

IT പരീക്ഷയ്ക്ക് ആവശ്യമായ ഫോമുകള്‍

IT പരീക്ഷയ്ക്ക് ആവശ്യമായ ഫോമുകള്‍ വേണോ?
ഇവിടെ ക്ലിക്ക് ചെയ്തോളൂ....
SSLC IT Exam new circular click here
ICT Practical Sample Questions
Standard - X     - Malayalam | English | Kannada | Tamil
ICT Theory Sample Questions
Standard - X     - Malayalam | English | Kannada | Tamil

Feb 9, 2014

ഒത്തു ചേര്‍ന്നിരിക്കുന്നു മാനവര്‍
സ്രഷ്ടാവിന്‍ പാതയില്‍ കൂട്ടമായ്,
നേരിന്റെ പാതയില്‍ ധീരമായ്!
ആര്‍ത്തിരംബുന്നു മാനസങള്‍;
ധര്‍മ്മപാതയില്‍ അണിചേര്‍ന്നിടാന്‍!

Feb 7, 2014

ഹൈസ്കൂള്‍ വിഭാഗം പരീക്ഷകള്‍ മാര്‍ച്ച് അഞ്ച് മുതല്‍

             ഹൈസ്കൂള്‍ വിഭാഗം പരീക്ഷകള്‍ മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെയും 24 മുതല്‍ 27 വരെയും നടത്താന്‍ യോഗത്തില്‍ തീരുമാനമായി. പ്രൈമറി സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ 27 വരെ നടത്താന്‍ ക്യു.ഐ.പി മോണിറ്റിറിങ് യോഗത്തില്‍ തീരുമാനിച്ചു. വിശദമായ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം നിശ്ചയിച്ചതിലും നേരത്തെ ആരംഭിക്കേണ്ടി വരുമെന്നും യോഗത്തില്‍ പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു.

Feb 5, 2014

Permanent Retirement Account Number (PRAN)

       
National Pension System (New Pension Scheme) has been made mandatory for Kerala Government employees who joined in their service on or after 1st April,2013. Employees who joined in their service on or after 1st April, 2013 are enrolled automatically in New Pension Scheme. However, a registration for Permanent Retirement Account Number (PRAN) is a must for those employees. This PRAN registration is to be done with National Securities Depository Limited (NSDL) who are Central Record Keeping Agency (CRA) for NPS. This application form can be furnished by a Government employee to his/her District treasury officer, who will in turn submit the same to CRA. Check out the link below for details on Permanent Retirement Account Number (PRAN) registration.
        Government have issued guidelines for registering in the National Pension Scheme.Click here to view the details.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom