Jan 28, 2014
Jan 21, 2014
OBC - Pre-Matric Scholarship 2013-14 |
Circular | Advertisement | Application Form | Apply Online
പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ പ്രഥാനാധ്യാപകന് ലഭിക്കേണ്ട അവസാന തീയ്യതി 2014 ജനുവരി 31 ആണ്.
Jan 11, 2014
കേരള എഞ്ചിനീയറിംഗ് ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്സ്- 2014 (KEAM 2014)
സംസ്ഥാനത്തെ 2014-'15 അദ്ധ്യയനവ൪ഷത്തെ മെഡിക്കൽ, അഗ്രിക്കൾച്ച൪, വെറ്റിനറി, ഫിഷറീസ്, എഞ്ചിനീയറിംഗ്, ആ൪ക്കിടെക്ച൪ കോഴ്സുകളിലേക്കുള്ള അഡ്മിഷന് കേരള
എഞ്ചിനീയറിംഗ് ആൻഡ് മെഡിക്കൽ എൻട്രൻസ് - 2014 (KEAM 2014) നോട്ടിഫിക്കേഷൻ കേരള പ്രവേശനപരീക്ഷാകമ്മീഷണ൪ പുറപ്പെടുവിച്ചു. KEAM 2014 പ്രോസ്പെക്ടസ് ഇന്നലെ (2014 ജനു.9) പുറത്തിറങ്ങി. നാളെ (ജനു. 11, ശനിയാഴ്ച) മുതൽ അപേക്ഷ സമ൪പ്പിച്ചുതുടങ്ങാം.ഒട്ടേറെ
പുതുമകളോടെയാണ് ഇത്തവണത്തെ പ്രവേശന പരീക്ഷ. എം.ബി.ബി.എസ് വീണ്ടും
പ്രവേശനപരീക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തിയതുകൂടാതെ പരീക്ഷാകേന്ദ്രങ്ങളുടെ
എണ്ണത്തിലും വ൪ദ്ധന വരുത്തിയിട്ടുണ്ട്.
അപേക്ഷകന് 2014 ഡിസംബ൪ 31ന് 17 വയസ്സ് പൂ൪ത്തിയായിരിക്കണം. പരീക്ഷയുടെ പരിധിയിൽ വരുന്ന കോഴ്സുകൾ ചുവടെ.
ക്രമ.നം. |
വിഭാഗം
|
പരിധിയിൽ വരുന്ന കോഴ്സുകൾ
|
1
|
മെഡിക്കൽ
|
(i)
MBBS, (ii) BDS, (iii) BHMS (iv) BAMS (v)BSMS
|
2
|
അഗ്രിക്കൾച്ച൪
|
(i)
BSc.(Hons) Agriculture (ii) BSc.(Hons.) Forestry
|
3
|
വെറ്റിറനറി
|
BVSc.
& AH
|
4
|
ഫിഷറീസ്
|
BFSc.
|
5
|
എഞ്ചിനീയറിംഗ്
|
B.Tech [
B.Tech.(Agri.Engg.), B.Tech.(Food Engg.), B.Tech.(Diary Science & Tech.),
Courses under KAU & KVASU എന്നിവ ഉൾപ്പെടെ]
|
6
|
ആ൪ക്കിടെക്ച൪
|
B.Arch.
(പ്രവേശനപരീക്ഷ
ഉണ്ടായിരിക്കുന്നതല്ല. ദേശീയ പ്രവേശനപരീക്ഷയായ NATAയുടെ സ്കോ൪ അനുസരിച്ചായിരിക്കും പ്രവേശനം)
|
അപേക്ഷിക്കേണ്ടതെങ്ങനെ?
ഏഴ് ഘട്ടങ്ങളായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്.
1. ആദ്യമായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ
വെബ്സൈറ്റായ www.cee.kerala.gov.in വഴി രജിസ്റ്റ൪ ചെയ്യുക. ഇതിനായി 8 അക്കവും അക്ഷരവും ചിഹ്നവും ഉൾപ്പെട്ട ഒരു Password നൽകണം. അപ്പോൾ ഒരു Application Number കിട്ടും. അത് കുറിച്ചെടുക്കുക.
2. Application Number ഉം Password ഉം നൽകി ലോഗിൻ ചെയ്യുക.
3. ഫോട്ടോ upload ചെയ്യുക. ഇത് സംബന്ധിച്ച നി൪ദ്ദേശങ്ങൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ. (Photo guidelines). ഫോമിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി
നൽകുക. Save ബട്ടൺ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇവ
ശരിയാണെന്ന് വീണ്ടും ലോഗിൻ ചെയ്ത് ഉറപ്പാക്കുക. തെറ്റുണ്ടെങ്കിൽ തിരുത്തുക.
4. Final Submission ക്ലിക്ക് ചെയ്യുക. ഇതിനുശേഷം യാതൊരുവിധമാറ്റവും
സാധ്യമല്ലെന്ന് പ്രത്യേകം ഓ൪ക്കുക.
5. അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ ചേ൪ക്കുക.
6. Submit ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തതിനുശേഷം Log off ചെയ്യുക.
7. അപേക്ഷയുടെ പ്രിന്റൗട്ട്
പ്രവേശനപരീക്ഷാകമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുന്നതാണ് അവസാനഘട്ടം. Upload ചെയ്ത ഫോട്ടോ തന്നെ പ്രിന്റൗട്ടിലും ഒട്ടിക്കണം. കൂടുതൽ നി൪ദ്ദേശങ്ങൾ ചുവടെ ചേ൪ത്തിട്ടുണ്ട്.
അപേക്ഷാഫീസ്
അപേക്ഷിക്കുന്നവ൪ അവരുൾപ്പെടുന്ന വിഭാഗം അനുസരിച്ച് ഫീസ്
അടയ്ക്കണം.
വിഭാഗം
|
അപേക്ഷാഫീസ്
|
ജനറൽ
|
800 രൂപ
|
SC / ST
|
400 രൂപ
|
ഫീസടയ്ക്കേണ്ട വിധം
1. പോസ്റ്റ് ഓഫീസുകൾ വഴി
കേരളത്തിനകത്തും പുറത്തുമുള്ള തിരഞ്ഞെടുത്തെടുത്ത പോസ്റ്റ്
ഓഫീസുകളിൽ 2014 ജനുവരി 10നും 2014 ഫെബ്രുവരി 4നും ഇടയിൽ സെക്യൂരിറ്റി കാ൪ഡ് വാങ്ങി
ഫീസടയ്ക്കാവുന്നതാണ്. ഫീസ് അടയ്ക്കാൻ സൗകര്യമുള്ള പോസ്റ്റ് ഓഫീസുകൾ
അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..... Click Here to See the list of selected
Post Offices.
2. DD (ഡി.ഡി.) വഴി
ഏതെങ്കിലും നാഷണലൈസ്ഡ്/ഷെഡ്യൂൾഡ് ബാങ്കിൽനിന്നും 'Commissioner of Entrance Examinations' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. എടുത്ത് അപേക്ഷയുടെ
പ്രിന്റൗട്ടിനോടൊപ്പം അയച്ചുകൊടുക്കാവുന്നതാണ്. ദുബായ് സെന്ററായി
തിരഞ്ഞെടുക്കുന്നവ൪ അപേക്ഷാഫീസായ 800 രൂപ കൂടായെ സെന്റ൪ ഫീസായി 12,000 രൂപ കൂടി അടയ്ക്കണം.
Jan 9, 2014
SSLC 2014 : പേപ്പര്‍ വാല്വേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
SSLC 2014 : പേപ്പര്‍ വാല്വേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു. മധ്യസോണിലാണ് മലപ്പുറം ജില്ലയിലുള്ളവര്‍ അപേക്ഷ നല്‍കേണ്ടത്.
Jan 5, 2014
Model Examination of Std. XI and Std. XII
The Model Examination of Std. XI and Std. XII for the academic year 2013-14 will be conducted from 30/01/2014 to 07/02/2014
Notification & Time Table Previous Questions / Question Banks thanks to HSSLive.in
Subscribe to:
Posts (Atom)