Dec 31, 2013
ഐ.ടി.@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് വിദഗ്ദ്ധ അദ്ധ്യാപകര്‍ മറുപടി നല്‍കുന്ന തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം ലൈവ് വിത്ത് ലെസന്‍സ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഏഴ് മുതല്‍ എട്ടുവരെയാണ് ഈ പരിപാടിയുടെ സംപ്രേഷണം. പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും. തിങ്കളാഴ്ച ഗണിതശാസ്ത്രത്തിലും, ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിലും, ബുധനാഴ്ച രസതന്ത്രത്തിലും, വ്യാഴാഴ്ച ജീവശാസ്ത്രത്തിലും, വെള്ളിയാഴ്ച സാമൂഹ്യശാസ്ത്രത്തിലും ഉള്ള സംശയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ച് സംശയനിവാരണം നടത്താം. കൂടാതെ victersquestion@gmail.comഎന്ന ഇ-മെയില്‍ അഡ്രസിലേക്കും ചോദ്യങ്ങള്‍ അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
Dec 27, 2013
SSLC മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും.എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം.
Dec 24, 2013
Dearness Allowance 53 to 63
Government have issued orders revising the Dearness Allowance/Dearness Relief and issued general guidelines for the payment.For details view GO(P) No.629/2013/Fin Dated 23/12/2013 and GO(P)No 630/2013/Fin Dated 23/12/2013.
മലപ്പുറം റവന്യുജില്ലാ കലാമേള ജനവരി അഞ്ചിന് തുടങ്ങും
26-ാമത് മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ജനവരി അഞ്ചിന് തിരശ്ശീല ഉയരും. കലോത്സവം വൈകീട്ട് നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. അഞ്ചിന് വൈകീട്ട് മൂന്നുമണിക്ക് വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഘോഷയാത്രയോടെയാണ് തുടക്കം. സമീപ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍നിന്നുള്ള എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്‌ക്രോസ് വാളണ്ടിയര്‍മാര്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. 17 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. നാലാംതീയതി രജിസ്‌ട്രേഷന്‍ തുടങ്ങും.
Dec 16, 2013
പല കാരണങ്ങള്‍ കൊണ്ട് ആധാറില്‍ തെറ്റ് കടന്നു കൂടുക സ്വാഭാവികമാണ്. ആധാര്‍ എടുക്കുന്ന സമയത്ത് വളരെ ശ്രദ്ധിച്ച് കറക്‌ട് ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ് പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്. എന്തു ചെയ്യണമെന്നറിയാതെ അലയുന്ന പ്രവാസികളുള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ മലയാളി വാര്‍ത്തയോട് ആശങ്ക പങ്കുവച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടപ്പോഴാണ് വളരെ എളുപ്പത്തില്‍ തന്നെ തെറ്റ് തിരുത്താമെന്നറിയുന്നത്. സാധാരണ ആള്‍ക്കാര്‍ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ് ഇത് വിവരിക്കുന്നത്. ഇതിന്റെ പ്രോസസിംഗിന്റെ ഓരോ ഘട്ടത്തിലും നേരിട്ട് പോയി വിജയിച്ചു എന്ന അടിസ്ഥാനത്തിലാണ് വാര്‍ത്ത ജനസമക്ഷം ഇതവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും, പോസ്റ്റല്‍ വഴിയും ആധാര്‍ എന്‍ട്രോള്‍ സെന്റര്‍ വഴിയും തെറ്റ് തിരുത്താവുന്നതാണ്. ഓണ്‍ലൈന്‍ വഴി സ്വയം തെറ്റ് തിരുത്തുന്നതെങ്ങനെ?
Dec 10, 2013
X Mas Exam Time Table Revised
2013 - 14 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 മുതല്‍ 19 വരെ നടക്കും. പരീക്ഷയുടെ ടൈം ടേബിളില്‍ മാറ്റം വരുത്തി. circular
Dec 9, 2013
മനുഷ്യാവകാശ പ്രതിജ്ഞ :
ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാപ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.
Dec 1, 2013
സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ്
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 36 യു.പി.സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ആരംഭിക്കുന്നതിന് 252 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഹെഡ്മാസ്റ്റര്‍- 36, എച്ച്.എസ്.എ. - 180, എഫ്.ടി.എം. - 36 എന്നിങ്ങനെയാണ് തസ്തികകള്‍ അനുവദിച്ചിട്ടുളളത്.
ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇവിടെ ഏയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഒരു സംഗതി കൂടിയുണ്ട്. അവിടേയും ഇതു പോലെ സ്റ്റാഫ് ഫിക്സേഷന്‍ നടത്താനുള്ള ആര്‍ജവം വേണം. 60ല്‍ കൂടുതല്‍ കുട്ടികള്‍ നിന്നു തിരിയാനിടമില്ലാതെ ഞെരുങ്ങുന്ന ഡിവിഷനുകളില്‍ സര്‍ക്കാര്‍ സ്കൂള്‍ കേരളത്തിലുണ്ട്. അതു പോലെ തീരെ കുട്ടികളില്ലാത്തതും. സര്‍ക്കാര്‍ സ്കൂളിലെ പുതിയ ഡിവിഷനുകളില്‍ നിയമനങ്ങള്‍ ഉണ്ടാവണം.
Subscribe to:
Posts (Atom)