Oct 9, 2013
സി ഇ പരിശീലനം ഒക്ടോബര്‍ പതിനേഴിന്
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യ നിര്‍ണയ പരിശീലനം ഒക്ടോബര്‍ പതിനേഴിന് ആരംഭിച്ച് മുപ്പത്തിഒന്നിന് ആവസാനിക്കുന്ന തരത്തില്‍ ക്രമീകരിച്ച് നടത്താനുള്ള ഡി പി ഐ യുടെ സര്‍ക്കുലര്‍ വന്നു. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ വിഷയം തിരിച്ച് രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ സ്പെഷലിസ്റ്റ് അദ്ധ്യാപകരടക്കം എല്ലാവരും പങ്കെടുക്കണം. ആര്‍ എം എസ് എ ഫണ്ട് ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളിലെ പോലെ ബത്ത ലഭിക്കും.
Oct 8, 2013
എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 ന്
എസ് എസ് എല്‍ സി പരീക്ഷ 2014 മാര്‍ച്ച് 10 തിങ്കളാഴ്ച തുടങ്ങും. എല്ലാദിവസവും ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും. വെള്ളിയാഴ്ച പരീക്ഷ യുണ്ടായിരിക്കുന്നതല്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ നാലുമുതല്‍ 13 വരെയും പിഴയോടുകൂടി 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. (സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുക)
സമയവിവര പട്ടിക: മാര്‍ച്ച് 10- ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, 11- ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12- രണ്ടാംഭാഷ ഇംഗ്ലീഷ്, 13- മൂന്നാംഭാഷ (ഹിന്ദി/ജനറല്‍ നോളജ്), 15- സോഷ്യല്‍ സയന്‍സ്, 17- ഗണിതശാസ്ത്രം, 18-ഊര്‍ജതന്ത്രം, 19- രസതന്ത്രം, 20-ജീവശാസ്ത്രം, 22-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. 2014 ഫിബ്രവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഐ.ടി.പരീക്ഷ നടത്തും.
Oct 7, 2013
Oct 4, 2013
ലോക അദ്ധ്യാപക ദിനം
മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്. ആദ്യം അക്ഷരങ്ങള്‍ പിന്നെ വാക്കുകള്‍ , വാക്യങ്ങള്‍ അങ്ങനെയങ്ങനെ അറിവിന്‍റെ പുതിയ ചക്രവാളങ്ങളിലേക്ക് മനുഷ്യന് നടന്നടുക്കണമെങ്കില്‍ നല്ല അദ്ധ്യാപകരുടെ ശിക്ഷണം കൂടിയേ തീരൂ.
ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്. അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
Subscribe to:
Posts (Atom)