Oct 31, 2011

ടി.എം.ജേക്കബിന് ആദരാഞ്ജലികള്‍

മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് കേരളം യാത്രാമൊഴിയേകി. രാവിലെ ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടിലായിരുന്നു ശവസംസ്‌കാര ശുശ്രൂഷകള്‍ .

Oct 30, 2011

REVISED VERSION OF CHAPTER 1 SOCIAL SCIENCE TEXT BOOK I STD X

Malayalam is my blood

       ''മലയാളം എന്റെ മാതൃഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭരണ നിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും എന്നതാണ് ജീവനക്കാര്‍ ഏറ്റുചൊല്ലേണ്ട പ്രതിജ്ഞ. ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കണം. 
     മലയാളദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് മലയാളം മാതൃഭാഷയായുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ഭാഷാപ്രതിജ്ഞ എടുക്കണം. ''മലയാളം എന്റെ മാതൃഭാക്ഷയാണ്. മല.യാളത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും'' ഒന്നുമുതല്‍ ഏഴുവരെയുള്ള വാരാചരണകാലത്ത് കാലത്ത് ഓഫീസുകളില്‍ അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയുടെ സമാന മലയാള പദങ്ങളും എഴുതി ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കണം.

General Provident Fund(Kerala)Rules; Withdrawal from the Fund


Government have revised the Upper Monetary Limit for various categories of sanctioning Officers with specification of their scales of pay.For details view GO(P) No.450 /2011/Fin Dated 18/10/2011
ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ (കേരള) താല്‍ക്കാലിക മുന്‍കൂര്‍ / തിരിച്ചടയ്ക്കാത്ത മുന്‍കൂര്‍ എന്നിവ പിന്‍വലിക്കുന്നതിന് അനുമതി നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ വിവിധ വിഭാഗങ്ങളിലെ ഓഫീസര്‍മാരുടെ തുക അനുവദിക്കാനുള്ള പരിധി പുനര്‍ നിര്‍ണയിച്ച് ഉത്തരവായി. (സ.ഉ.(പി)നം.450/2011/ധന. തീയതി 18-10-2011). ഇതനുസരിച്ച് ഏറ്റവും താഴ്ന്ന ഗസറ്റഡ് ഓഫീസര്‍ / ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസര്‍ക്ക് 75,000/- രൂപയും സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് 1,50,000/- രൂപയും ഡിസ്ട്രിക്ട് ഓഫീസര്‍ക്ക് 2,25,000/- രൂപയും റീജിയണല്‍ ഓഫീസര്‍ക്ക് 3,00,000/- രൂപയും വകുപ്പ് തലവന് ചട്ടങ്ങള്‍ക്കനുസരിച്ച് പരിധിയില്ലാതെയും തുക അനുവദിക്കാം. ഈ ഓഫീസര്‍മാരുടെ ശമ്പളനിരക്കുകള്‍ 2009 ലെ ശമ്പള പരിഷ്കരണ ഉത്തരവിന് (സ.ഉ.(പി)നം.85/2011/ധന തീയതി 26-02-2011) അനുസൃതമായി പുനര്‍ നിര്‍ണയിച്ചുകൊണ്ടും ഉത്തരവായി. 

Oct 27, 2011

Ravi from Kannur

സാര്‍ , രക്ഷിതാക്കല്‍കുള്ള പി ടി എ മീറ്റിംഗ്  ക്ലാസ് എടുക്കുവാന്‍ സഹായകരമായ ഒരു പ്രസന്റേഷന്‍ ഇതിന്റെ കൂടെ അയക്കുന്നു . താങ്കള്‍ക്ക് ഗുണപ്രദമയിരിക്കുമെന്ന വിശ്വസത്തിലയക്കുകയാണ് . ബ്ലോഗുകളില്‍ പോസ്റ്റ്‌  ചെയ്യാവുന്നതാണ് . എന്ന് രവി.

രവിസാര്‍ ഈമെയില്‍ വഴി അയച്ചു തന്ന ഈ പ്രസന്റേഷന്‍ എല്ലാ അദ്ധ്യാപകര്‍ക്കുമായി പോസ്റ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ.രവി സാറിന് നന്ദി.   പ്രസന്റേഷന്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്കുക.

TIME TABLE SSLC EXAM MARCH 2012

Oct 8, 2011

List of Excess Teachers working without salary and Protected Teachers

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് നിലവിവുള്ള പ്രൊട്ടക്ടഡ്  2939 അധ്യാപകരുടേയും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3361 വരുടേയും  ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  List of 3361 excess teachers working without salary  ഇവിടെ ക്ലിക്കുക. List of 2939 protected teachers ഇവിടെ ക്ലിക്കുക

Oct 7, 2011

Nobel Peace Prize awarded to two Liberian and one Yemeni women‎

     എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലേമാ ബോവീ, തവാക്കുള്‍ കര്‍മാന്‍ എന്നീ വനിതകള്‍ 2011ലോ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. ലൈബീരിയന്‍ പ്രസിഡന്റാണ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്. യെമനിലെ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് തവാക്കുള്‍ കര്‍മാന്‍. ലൈബീരിയയിലെ സമാധാന പ്രവര്‍ത്തകയാണ് ലേമാ ബോവീ. വനിതകളുടെ സുരക്ഷക്കുവേണ്ടി അഹിംസാപാതയിലുള്ള സമരത്തിലൂടെ സമാധാനം നിലനിര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരമെന്ന് നോര്‍വ്വീജിയന്‍ നോബല്‍ നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

Oct 6, 2011

Aakash ubislate -Datawind cheapest android tablet in world just for 1750


ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ് ലറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന ടാബ് ലറ്റിന് 1750 രൂപയാണു വില. പൊതുവിപണിയില്‍ 2999 രൂപയും. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്‍ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണു ടാബ് ലറ്റ് വിപണിയിലെത്തിച്ചത്.  ആകാശ് എന്നാണു ടാബ് ലറ്റിന്‍റെ പേര്. പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു വളരെ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 1.20 കോടി വിദ്യാര്‍ഥികള്‍ക്കു കംപ്യൂട്ടര്‍ ആവശ്യമാണ്. അതിനാല്‍ ടാബ് ലറ്റിന്‍റെ വില ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്നു മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു കേന്ദ്രമന്ത്രി കപില്‍ സിബല്‍ ടാബ് ലറ്റ് വിതരണം ചെയ്തു.

Oct 5, 2011

Disbursement of Personal Entitlements of Employees through Banks

Government  have decided  to disburse the personal entitlements of employees including Self Drawing Officers of all Government Departments through Banks.For details view/download GO(P)No. 402/2011/Fin dated 23/09/2011. 

Implementation of Teachers' Package

എയ്ഡഡ് സ്ക്കൂളുകളില് നടപ്പാക്കുന്ന അധ്യാപകപാക്കേജിന്റെ വിന്യാസരീതി പ്രസിദ്ധീകരിച്ചു. ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

Oct 4, 2011

അടുത്ത കാലത്തൊന്നും സര്‍ക്കാര്‍ വിലാസം സ്കൂളുകളില്‍ ഒരു ജോലി യുവാക്കള്‍ പ്രതീക്ഷിക്കേണ്ട. ആകെ 10503 പേരാണ് ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് വരുന്നത്.

മാതൃഭൂമി വാര്‍ത്ത: അധ്യാപക പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വീണ്ടും കുട്ടികളുടെ കണക്കെടുക്കുന്നു. ഒക്ടോബര്‍ 31 നകം അതത് ഹെഡ്മാസ്റ്റര്‍മാര്‍ കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുമ്പ് സ്‌കൂളുകളില്‍നിന്ന് നല്‍കിയിട്ടുള്ള കണക്കുകളില്‍ കൃത്രിമം ഉണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഇനി നല്‍കുന്ന കണക്കുകള്‍ സത്യസന്ധമായിരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കൃത്രിമം കാണിക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നും കഴിഞ്ഞവര്‍ഷം സര്‍വീസിലുണ്ടായിരുന്ന എല്ലാവര്‍ക്കും ജോലി ഉറപ്പാക്കുന്ന പാക്കേജാണ് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

Oct 3, 2011

ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം

മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. 1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്. 

Oct 2, 2011

Patriotic Skit

The skit was designed and performed in the Sri Venkateswara University College of Engineering, Tirupati during annual cultural fest RHAPSODY.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom