Aug 11, 2011

എസ്.എസ്.എ : ബി.ആര്‍.സി ട്രെയിനര്‍ ഒഴിവ്

സര്‍വ്വശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഗവണ്‍മെന്റ് സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അദ്ധ്യാപകര്‍ക്ക് മൂന്ന് വര്‍ഷത്തെ സര്‍വ്വീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. ഒരു ജില്ലയില്‍ നിന്നും മറ്റു ജില്ലകളിലേക്കുള്ള അപേക്ഷകള്‍ പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനതീയതി, ജോലിയില്‍ പ്രവേശിപ്പിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല ഇവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപന മേലധികാരി സര്‍വ്വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
പൂര്‍ണ്ണ രൂപത്തിലുള്ള അപേക്ഷ എസ്.എസ്.എ.യുടെ അതത് ജില്ലാ പ്രോജക്ട് ഓഫീസില്‍ ആഗസ്റ് 31 വരെ സ്വീകരിക്കും. നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃക എസ്.എസ്.എ. സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ വെബ്സൈറ്റിലും (www.keralassa.org), ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, ബി.പി.ഒ മാര്‍ എന്നിവരുടെ ഓഫീസുകളിലും ലഭിക്കും.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom