May 22, 2011


                               RMSA Circular about the utilization of grant issued for Govt Schools - Proforma
                               SCERT : Archival collection of Text books
                               Activities of Access Guidance
                               Technical schools are included in the Mid day Meal Scheme
                               Diploma Examination in Language Education (DLED) Hindi, Arabic, Urdu July-2011


Plus one Trial Allotment : Format for correction - Instructions to : Students - Principals

May 20, 2011

Plus Two results Announced

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 82.25 ശതമാനം വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. 87.02 ശതമാനം പെണ്‍കുട്ടികളും 76.61 ശതമാനം ആണ്‍കുട്ടികളും ഉന്നത പഠനത്തിന് അര്‍ഹരായി. 74.93 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിജയശതമാനം. 
ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത്. 61441 പേര്‍ക്ക്. മലയാളത്തില്‍ 53570 പേര്‍ക്കും ഇംഗ്ലീഷില്‍ 10020 പേര്‍ക്കും അറബിക്കില്‍ 12675 പേര്‍ക്കും കെമിസ്ട്രിയില്‍ 12441 പേര്‍ക്കും ഫിസിക്‌സില്‍ 10738 പേര്‍ക്കും കണക്കില്‍ 8932 പേര്‍ക്കും ബയോളജിയില്‍ 8005 പേര്‍ക്കും എ പ്ലസ് ലഭിച്ചു.

May 19, 2011

Interdistrict transfer of Govt.Schools, conducting of Referendum - Orders issued


Recognition to service organizations of Teachers - conducting of Referendum - Orders issued

Interdistrict transfer of Govt.School teachers/HSAs/PDT's/Language Teachers/Specialist Teachers on compassionate ground list
Notification ------ Districtwise list

May 18, 2011

manikyakallu

പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. 
നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.
സിനിമാ സമീക്ഷ വായിക്കുക ഇവിടെ ക്ലിക്കുക. മാതൃഭൂമിയോട് കടപ്പാട്

May 15, 2011


Constituencywise Results of Kerala Assembly Elections

Kerala State

Winners and their parties

C. No.ConstituencyName of the CandidateParty
1ManjeshwarP. B. Abdul RazakML
2KasaragodN. A. NellikunnuML
3UdumaK. KunhiramanCPIM
4KanhangadE. ChandrasekharanCPI
5TrikkaripurK. KunhiramanCPIM
6PayyannurC. KrishnanCPIM
7KalliasseriT. V. RajeshCPIM
8TaliparambaJames MathewCPIM
9IrikkurK. C. JosephINC
10AzhikodeK. M. ShajiML

May 12, 2011

Govt. UP schools are upgrading to HSS in malappuram

അപ്‌ഗ്രേഡ് ചെയ്യുന്ന യു.പി. സ്‌കൂളുകളെല്ലാം ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗ്രാമപ്രദേശവിദ്യാലയങ്ങളാണ്. അരീക്കോട് ഉപജില്ലയില്‍നിന്ന് ജി.യു.പി.എസ് പെരകമണ്ണ (എടവണ്ണ പഞ്ചായത്ത്), ജി.യു.പി.എസ് വടശ്ശേരി (കാവനൂര്‍ പഞ്ചായത്ത്) എന്നീ രണ്ട് വിദ്യാലയങ്ങളാണ് പട്ടികയിലുള്ളത്. ചീക്കോട് പഞ്ചായത്തിലെ ജി.യു.പി.എസ് ചീക്കോട്, വാഴക്കാട് പഞ്ചായത്തിലെ ജി.എം.യു.പി.എസ് ചാലിയപ്പുറം, കുഴിമണ്ണ പഞ്ചായത്തിലെ ജി.യു.പി.എസ് കടുങ്ങല്ലൂര്‍, കാളികാവ് പഞ്ചായത്തിലെ ജി.യു.പി.എസ് അഞ്ചച്ചവിടി, തുവ്വൂര്‍ പഞ്ചായത്തിലെ ജി.യു.പി.എസ് നീലാഞ്ചേരി, പാണ്ടിക്കാട് പഞ്ചായത്തിലെ ജി.എം.യു.പി.എസ് വെട്ടിക്കാട്ടിരി, വേങ്ങര പഞ്ചായത്തിലെ ജി.യു.പി.എസ് വലിയോറ, പുലാമന്തോള്‍ പഞ്ചായത്തിലെ ജി.എം.യു.പി.എസ് വളപുരം, തൃപ്രങ്ങോട് പഞ്ചായത്തിലെ ജി.യു.പി.എസ് ചമ്രവട്ടം, പുറത്തൂര്‍ പഞ്ചായത്തിലെ ജി.യു.പി.എസ് പി.പി. കര, ജി.യു.പി.എസ് പുറത്തൂര്‍, ആലങ്കോട് പഞ്ചായത്തിലെ ജി.യു.പി.എസ് ഒതല്ലൂര്‍, അമരമ്പലം പഞ്ചായത്തിലെ ജി.യു.പി.എസ് അമരമ്പലം എന്നിവയാണ് അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിര്‍ദേശം ലഭിച്ച വിദ്യാലയങ്ങള്‍.

May 11, 2011

അവധിക്കാല അധ്യാപന പരിശീലനം: ആവശ്യമായ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും ലഭ്യമല്ല

              അവധിക്കാല അധ്യാപന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും ലഭ്യമല്ലാത്തത് കാരണം പരിശീലനം ചടങ്ങായി മാറുന്നു. പത്താം തരത്തിലേക്കുള്ള ഈ വര്‍ഷത്തെ മാറിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും സമീപനങ്ങളിലെയും ബോധന തന്ത്രങ്ങളിലെയും മാറ്റങ്ങളും ഫലപ്രദമായി വിദ്യാര്‍ഥികളിലെത്തിക്കാനും ഉദ്ദേശിച്ചുകൊണ്ട് വിഭാവനം ചെയ്ത പഞ്ചദിന പരിശീലന പരിപാടിയെക്കുറിച്ചാണ് ഇത്തരമൊരു വിമര്‍ശനമുയര്‍ന്നിട്ടുള്ളത്. മെയ് 9 മുതല്‍ വിവിധ സബ്ജില്ലകള്‍ക്കായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പത്തുവിഷയങ്ങളില്‍ പരിശീലനം ആരംഭിച്ചത്. ഓരോ വിഷയത്തിന്റെയും പരിശീലനത്തിന് 100 മുതല്‍ 150 വരെ അധ്യാപകര്‍ എത്തിച്ചേരുമ്പോള്‍ അവര്‍ക്ക് വിതരണത്തിന് ലഭിച്ചത് 15 ടെക്സ്റ്റ് ബുക്കുകള്‍മാത്രം. ശരാശരി 10 പേര്‍ക്ക് ഒന്നുമാത്രം. കൈപ്പുസ്തകങ്ങളാകട്ടെ ലഭ്യവുമല്ല. ആദ്യദിനത്തില്‍ ഫോട്ടോകോപ്പികള്‍ എടുത്തു ഒരു വിധം പ്രശ്‌നം പരിഹരിച്ചുവെങ്കിലും തുടര്‍ന്നുള്ള ദിനങ്ങളില്‍ അധ്യാപകര്‍ മാറിയപുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ടുമെന്ന് തീര്‍ച്ച.

May 10, 2011

Monitoring of vacation training programme

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അധ്യാപക പരിശീലനം മോണിറ്റര്‍ ചെയ്യുന്നതിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിങ് സമിതി രൂപവത്കരിച്ചതായി ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ അറിയിച്ചു. സമിതിയില്‍ അധ്യാപക സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, എസ്.എസ്.എ. പ്രോജക്ട് ഓഫീസര്‍, ഡി.ഇ.ഒ. എന്നിവര്‍ അംഗങ്ങളാണ്. ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലുള്ള സമിതി 10 മുതല്‍ 27 വരെ നടക്കുന്ന ഹൈസ്‌കൂള്‍, യു.പി സ്‌കൂള്‍ തല പരിശീലനങ്ങള്‍ മോണിറ്റര്‍ചെയ്യും. ഇതിനോടനുബന്ധിച്ചു രൂപവത്കരിച്ച ബ്ലോക്ക്തല മോണിറ്ററിങ് സമിതികള്‍ ബ്ലോക്ക് തലത്തിലുള്ള പരിശീലനം മോണിറ്റര്‍ ചെയ്യും. ഈ വര്‍ഷത്തെ ജില്ലാ തല സ്‌കൂള്‍ പ്രവേശനോല്‍സവം കിഴിശ്ശേരി ജി.എല്‍.പി.എസ്സില്‍ നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

May 9, 2011


ഹേ! നദീ,
നീ ഇത്രമാത്രം മെലിഞ്ഞതെങ്ങനെ?
മലിനഗര്‍‍ഭയായ് , വൃത്തിഹീനയായ്-
ത്തീര്‍ന്നതെങ്ങനെ?
ചത്ത മോഹങ്ങള്‍ പോലെ പൊങ്ങി-
ക്കിടപ്പതെന്തേ മത്സ്യ സങ്കുലം.
ദുര്‍ദിനത്തിലുമാരു നിര്‍ദയം
നിന്റെ നീരൂറ്റിയെടുത്തു കൊണ്ടു പോയ്.
നിന്റെ മധുര സംഗീതമാരാണു
കലുഷമാക്കിത്തീര്‍ത്തവന്‍ കശ്മലന്‍!
കടുവപോലുള്ള കാട്ടുജീവികള്‍
മലിനമാക്കിയാല്‍ മലിനയല്ല നീ,
ആമ-യാനകളെത്ര ക്രീഡക
ളാടിയാലും നിനക്കു മോദമാം.
എങ്കിലും ഹാ! സ്വാര്‍ത്ഥന്‍ മര്‍ത്യ-
നവന്‍ വരുന്നു വ്യവസായശാലയായ്
നിന്നിലേക്കവമ്ല-മാലിന്യ വിഷം കലര്‍ത്തുന്നു
രോഗിയാവുന്നു നീ.
നിന്റെ ശുഭ്രശരീരമാകയും
വിളറി, രോഗം  വിളഞ്ഞു നില്‍ക്കുന്നു
നിന്റെ മൌലിക്കരികിലുണ്ടീ വമ്പനാം
ഹിമവാനെന്നാകിലും
തോറ്റു പോയീ നീ, കൈപ്പിടിയിലെ
തുണ്ടു സോപ്പിനോടമൃത വാഹീനീ....



ജ്ഞാനേന്ദ്രപതീയുടെ
नदी और साबून എന്ന കവിതയുടെ മലയാള വിവര്‍ത്തനം.
വിവര്‍ത്തകന്‍:
ശിവന്‍ കുട്ടി
ജി.വി.എച്.എസ്, മമ്പാട്, മലപ്പുറം.

Malayalam should be studied in schools

സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധിതമാക്കുന്നതിന് എസ്.സി.ഇ.ആര്‍.ടി സമര്‍പ്പിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. (സ.ഉ.എം.എസ് നമ്പര്‍ 103/11/പൊ.വി 06.05.2011). 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom