Apr 1, 2011
SSLC C Valuation Camp starts today
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മൂല്യനിര്‍ണയ ക്യാമ്പ് നേരത്തെ തുടങ്ങുന്നത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ രണ്ടും കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നത്. പുതിയ വിദ്യാഭ്യാസ ജില്ലയായ വണ്ടൂരിന് സെന്റര്‍ അനുവദിച്ചിട്ടില്ല.
ഓരോ ക്യാമ്പിലും 200ഓളം അധ്യാപകര്‍ പങ്കെടുക്കുമെന്ന് ഡി.ഇ.ഒ ബാലചന്ദ്രന്‍ അറിയിച്ചു. ക്യാമ്പുകളില്‍ തികയാത്ത അധ്യാപകരെ ഡി.ഇ.ഒ പ്രാദേശികമായി തയ്യാറാക്കിയ പട്ടികയില്‍നിന്ന് നിയമിക്കും. ദിവസത്തില്‍ ഒരധ്യാപകന്‍ സാമൂഹ്യം, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളുടെ 24 പേപ്പറും ഐ.ടി. 64 പേപ്പറും മറ്റു വിഷയങ്ങളുടെ 36 പേപ്പറും മൂല്യനിര്‍ണയം നടത്തും. ക്യാമ്പ് 17ന് അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്. മെയ് 10ന് മുമ്പ് ഫലം പ്രഖ്യാപിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment