അധ്യാപകരെക്കൊണ്ട് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകേണ്ട ഗതികേടിലാണ് സ്‌കൂള്‍ അധികൃതര്‍. സെന്‍സസിന് നിയമിച്ചതറിഞ്ഞ് പി.ടി.എ. കമ്മിറ്റി എ.ഇ.ഒ.യുടെ പക്കല്‍ പരാതിയുമായിപോയെങ്കിലും
നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. പാഠപുസ്തകങ്ങള്‍ ലഭ്യമല്ലാതെയും മറ്റ് പലപല കാരണങ്ങള്‍ മൂലം ക്ലാസ് നഷ്ടമായതിനാലും സ്‌കൂളില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മുഴുവരും പഠിപ്പിച്ച് കഴിഞ്ഞിട്ടില്ല.. ധാരാളം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന അവസാന യൂണിറ്റുകള്‍ തുറന്നിട്ടുപോലുമില്ല. അതിനിടെ പല സ്കൂളുകളിലും SSLCക്കാര്‍ക്ക് ക്യാമ്പ് എന്ന പേരില്‍ 9 വരെയുള്ള ക്ലാസ്സിന് ദിവസം 2പിരീയഡും ബാക്കി വിശ്രമവുമാണ്. ഇതിനിടെ ഒരുമാസം സെന്‍സസിന് അധ്യാപകര്‍ പോവുകയും ചെയ്താല്‍ വാര്‍ഷിക പരീക്ഷ അടുത്ത സമയത്ത് എന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് കുട്ടികളുംരക്ഷിതാക്കളും. ഉന്നതരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ സെന്‍സസും ഇലക്ഷനും ക്ലസ്റ്ററും ബാധിക്കുന്നില്ലല്ലോ. പാവപ്പെട്ടവനെ ആര്‍ക്കു വേണം? അവനെ ദേശീയ സമ്മതിദായക ദിനാചരണം നടത്തി ആദരിക്കാം. വോട്ടിന്‍റെ കാര്യം മറക്കരുതെന്ന് പുറത്ത് തട്ടി ആശ്വസിപ്പിക്കാം.
No comments:
Post a Comment