Mar 31, 2011
മറ്റൊരു അവധിക്കാലത്തിന് തുടക്കം.വിദ്യാലയങ്ങള്‍ ഇന്ന് അടയ്ക്കും
കാരക്കുന്ന്: മറ്റൊരവധിക്കാലത്തിനു തുടക്കംകുറിച്ചുകൊണ്ട് വിദ്യാലയങ്ങള്‍ വ്യാഴാഴ്ച അടയ്ക്കുന്നു. ഇനി രണ്ടുമാസക്കാലം മധ്യവേനലവധിയുടെ ആര്‍പ്പുവിളി. യാത്രയയപ്പുകളും വാര്‍ഷികാഘോഷങ്ങളുമൊക്കെയായി എല്ലാവര്‍ഷവും മാര്‍ച്ച് 31 സംഭവബഹുലമായാണ് അവസാനിക്കാറുള്ളതെങ്കില്‍ ഇത്തവണ അത്രയേറെ ആഘോഷങ്ങള്‍ 31ന് ഇല്ലെന്ന പ്രത്യേകതയുണ്ട്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ മാര്‍ച്ച് അവസാനദിവസം വരെ പരീക്ഷയുണ്ടായതും തിരഞ്ഞെടുപ്പ് ചൂട് നാട്ടില്‍ ഉയര്‍ന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. പല വിദ്യാലയങ്ങളിലും വാര്‍ഷികാഘോഷങ്ങള്‍ പരീക്ഷയ്ക്കു മുന്‍പുതന്നെ നടത്തിയിരുന്നു. പഴയപോലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ അവധിക്കാലം ഇപ്പോള്‍ അത്രയേറെ ആലസ്യത്തിന്റെയോ വിശ്രമത്തിന്റെയോ അല്ലെന്ന പ്രത്യേകതയുമുണ്ട്. അധ്യാപകര്‍ക്ക് പത്താം തരത്തിലെ ടെക്സ്റ്റ് ബുക്ക് മാറുന്നതിനാല്‍ വിവിധ പരിശീലനങ്ങള്‍, തിരഞ്ഞെടുപ്പുജോലികള്‍ എന്നിവമൂലം ജോലിത്തിരക്കാണ്. വിദ്യാര്‍ഥികള്‍ക്കാകട്ടെ ഇപ്പോള്‍ അവധിക്കാലം കമ്പ്യൂട്ടര്‍ പഠനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനം, മറ്റു പ്രവേശനപരീക്ഷാ പരിശീലനങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്. പഴയകാലത്തെപ്പോലെ മാമ്പഴത്തിനു കല്ലെറിഞ്ഞും കൊയ്ത്തുകഴിഞ്ഞ പാടത്ത് ക്രിക്കറ്റും ഫുട്‌ബോളും കളിച്ചും നടക്കാന്‍ സമയവുമില്ല സാഹചര്യങ്ങളുമില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment