Oct 31, 2016

ഐ ടി അധ്യാപര്‍ക്ക് റിഫ്രഷര്‍ ട്രയിനിങ്ങ്

  REFRESHER TRAINING FOR IT TEACHERS 
          പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ ടി സ്കൂള്‍ സംഘടിപ്പിക്കുന്ന HARD SPOTS ന് പരിഹാരം കാണുന്നതിനുള്ള റിഫ്രഷര്‍ ട്രയിനിങ്ങ്  വിദ്യാഭ്യാസജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപര്‍ ചുവടെയുള്ള ഫോം  പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ഇവിടെ ക്ലിക് ചെയ്യുക. 
പരിശീലന തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Oct 25, 2016

ICT THEORY AND PRACTICAL SAMPLE QUESTIONS

                  ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കുകയാണല്ലോ.പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ചോദ്യ പാറ്റേണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇനിമുതല്‍ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ടുവിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്നും പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലില്‍ നിന്നും അഞ്ചും ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകള്‍ നാലില്‍ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്. പരീക്ഷയുടെ ആകെ സ്‌കോര്‍, പരീക്ഷാ സമയം, പ്രാക്ടിക്കല്‍ വിഭാഗം എന്നിവയില്‍ മാറ്റമുില്ല.
          പരീക്ഷയുടെ ചില മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്കൂളിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ ചോദ്യങ്ങളെയാണ് "മലപ്പുറം സ്കൂള്‍ ന്യൂസ്" ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ മുതല്‍കൂട്ടാകും എന്ന് വിശ്വസിക്കുന്നു.

STD: VIII
ICT  SAMPLE  Theory -  English | Malayalam |  
ICT  SAMPLE  Practical -English | Malayalam | Document
STD: IX
ICT  SAMPLE  Theory -  English | Malayalam |
ICT  SAMPLE  Practical - English | Malayalam | Document
STD : X
ICT  SAMPLE  Theory -  English | Malayalam |
ICT  SAMPLE  Practical - English | Malayalam | Document

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍ 23 വരെ

       2017 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ മൂന്ന് മുതല്‍ 14 വരെയും പിഴയോടുകൂടി നവംബര്‍ 16 മുതല്‍ 21 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ www.keralapareekshabhavan.in -ല്‍. പരീക്ഷാ തിയതി, സമയം, വിഷയം എന്ന ക്രമത്തില്‍ : മാര്‍ച്ച് എട്ട് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാംഭാഷ - പാര്‍ട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്‌കൃതം (അക്കാദമിക്)/സംസ്‌കൃതം ഓറിയന്റല്‍-ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്). അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് ഒന്‍പത് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്/സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് 13 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാര്‍ച്ച് 14 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്, മാര്‍ച്ച് 16 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 20 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, മാര്‍ച്ച് 21 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം, മാര്‍ച്ച് 22 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ രസതന്ത്രം, മാര്‍ച്ച് 23 - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം.

Oct 22, 2016

          ഐ.ടി അര്‍ദ്ധവാര്‍ഷിക പരീക്ഷ 2016 ഒക്ടോബര്‍ 26ന് തുടങ്ങി 2016 നവംബര്‍ 26ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്..സര്‍ക്കുലര്‍ 

Oct 18, 2016


▪LP/UP school specialist teacher appointment on contract basis _consolidated pay 29000/ - Basic Qualification and circularhttp://www.kpsta.in/hss.php

Oct 14, 2016

RMSA ഹൈസ്കൂള്‍ HM

   RMSA സ്കൂളുകളില്‍ നിലനിന്നിരുന്ന അദ്ധ്യാപകക്ഷാമത്തിനു പരിഹാരമായി. ഒപ്പം തന്നെ RMSA സ്കൂളുകളില്‍ പ്രൈമറി HM തസ്തിക നിര്‍ത്തലാക്കുകയും ഹൈസ്കൂള്‍ HM ന് മുഴുവന്‍ സ്കൂളിന്‍റെയും ചുമതല നല്‍കി ഉത്തരവായി. ഉത്തരവ് ഇവിടെ ക്ലിക്കുക

Oct 8, 2016

ICT Practical worksheet

  ഈ വര്‍ഷം പരിഷ്‌കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകളുടെ മാതൃക www.itschool.gov.in ല്‍ ലഭ്യമാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് ഐടി@സ്‌കൂള്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
click to download ICT Practical worksheets for STD 9  and STD 10

Oct 7, 2016

കുട്ടികൾ-ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

Oct 5, 2016

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: ഒക്‌ടോബര്‍ 31 വരെ

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി

      പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom