Apr 27, 2011
SSLC 2011 Results will be announced Thursday 4.30pm
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനം വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ ഫലം ഔദ്യോഗികമായിപ്രഖ്യാപിക്കും. ആദ്യമായാണ് ഏപ്രില്‍മാസം എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് പരീക്ഷാ ബോര്‍ഡ് യോഗംചേര്‍ന്ന് മോഡറേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. ഫലപ്രഖ്യാപനം നടന്ന ഉടന്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലമറിയാനും പ്രിന്‍റൗട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ്റ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം. ഐ.ടി@സ്‌കൂള്‍ വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ഫലം സൗജന്യ എസ്.എം.എസ്സിലൂടെ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.ടി@സ്‌കൂള്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനുള്ള സൗകര്യം പ്രഥമാധ്യാപകര്‍ ഒരുക്കും.http://mlpmschoolnews.blogspot.com എന്ന വെബ്‌സൈറ്റിലും ഫലമറിയാം.
Subscribe to:
Post Comments (Atom)
1 comment:
റിസള്‍ട്ട് നേരത്തേ വന്നത് നന്നായി. കോരക്കുന്ന് സ്കൂളിന്‍റെ ബ്ലോഗില്‍ എല്ലാവരുടേയും രിസള്‍ട്ട് ഇടണം.
Post a Comment