Apr 10, 2011

തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് ഇപ്രാവശ്യവും ഡ്യൂട്ടി ദുരിതംതന്നെ

സ്വന്തം മണ്ഡലത്തിലുള്ള ജീവനക്കാര്‍ക്ക് തൊട്ടടുത്ത മണ്ഡലങ്ങളില്‍ ഡ്യൂട്ടി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെയുള്ള ജീവനക്കാരെ ചട്ടംലംഘിച്ച് വിദൂര സ്ഥലങ്ങളിലേക്കാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. വണ്ടൂരിനടുത്തുള്ള മഞ്ചേരി, ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളുണ്ടായിട്ടും സ്ത്രീ ജീവനക്കാരടക്കമുള്ളവരെ പൊന്നാനി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ തലേദിവസം രാവിലെ എട്ടുമണിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വണ്ടൂരിന്റെ ഉള്‍പ്രദേശങ്ങളില്‍നിന്ന് വെളുപ്പിന് നാലുമണിക്കെങ്കിലും ഇവര്‍ വീട്ടില്‍ നിന്നിറങ്ങണം. ഓട്ടോയോ മറ്റു വാഹനങ്ങളോ വാടകക്ക് വിളിച്ചുവേണം ബസ്‌സ്റ്റോപ്പിലെത്താന്‍. എത്ര നേരത്തെ ബസ്‌സ്റ്റോപ്പിലെത്തിയാലും ആദ്യ ബസ് 5.40നാണ്. കൃത്യസമയം കണക്കാക്കി യാത്ര പുറപ്പെട്ടാല്‍തന്നെ ഗതാഗത തടസ്സങ്ങളോ മറ്റോ ഉണ്ടായാല്‍ എങ്ങനെ നേരിടുമെന്നതിന് ഉത്തരമില്ല. കൂടാതെ തിരഞ്ഞെടുപ്പ് ആവശ്യാര്‍ഥം ഭൂരിഭാഗം ബസ്സുകളും പോകുന്നതിനാല്‍ സമയത്തിന് ബസ് കിട്ടുമോ എന്ന ആശങ്കയുണ്ട്. മണിക്കൂറുകള്‍ നീണ്ട യാത്രാദുരിതവും പണച്ചെലവുമെല്ലാം വേണ്ടിവരുന്ന ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള യാത്രാബത്ത അനുവദിക്കുന്നത് 125 രൂപയാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞ് സാമഗ്രികളെല്ലാം അതത് കേന്ദ്രങ്ങളിലെത്തിച്ച് രാത്രിയുള്ള മടക്കം അതിനേക്കാള്‍ ദുരിതമാവുമെന്നും ജീവനക്കാര്‍ പറയുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കിയിരുന്നുവത്രെ.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom