Showing posts with label Teachers. Show all posts
Showing posts with label Teachers. Show all posts
Apr 22, 2016
Apr 21, 2016
DPI യുടെ യോഗത്തിലെ തീരുമാനങ്ങൾ...
19-04-2016 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന DPI യുടെ യോഗത്തിലെ തീരുമാനങ്ങൾ...
- അവധിക്കാല ട്രൈനിംഗ് DPI ഓൺലൈൻ മോണിറ്ററിംഗ് നടത്തും
- ജില്ല മാറുന്നവർ 5 ദിവസം മുൻപേ പങ്കെടുക്കുന്ന BRC യിൽ വിവരം അറിയിക്കണം.
- പരിശീലനത്തിൽ പങ്കെടുക്കുന്നവർ ദിവസത്തിന്റെ മുഴുവൻ സമയം ട്രൈനിംഗിൽ പങ്കാളികളാകണം
- മുഴുവൻ ദിവസം പങ്കെടുക്കുന്നവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുക
- 100 % അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു എന്നത് ഉറപ്പു വരുത്തേണ്ടത് പ്രധാനധ്യാപകരുടെ ചുമതലയാണ്.
Feb 20, 2016
പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍
പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല.
2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം.
3)Pay Fixation Statementന്റെ ഒരു കോപ്പി HM ഒപ്പിട്ട് സീല്‍ ചെയ്ത് സര്‍വ്വീസ് ബുക്കില്‍ ഒട്ടിക്കണം. ഒട്ടിച്ച പേജ് നമ്പര്‍ റണ്ണിംഗ് എന്‍ട്രിയില്‍ സൂചിപ്പിക്കണം.
4)പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ Pay Fixation Statementന്റെ മൂന്ന് കോപ്പികള്‍ A.E.O ല്‍ എത്തിക്കണം. 01-07-2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ ആവശ്യമായ ഗ്രേഡ് സ്റ്റേറ്റ്മെന്റും അയക്കണം.
5)Pay Fixation Statementന്റെ ഓരോ കോപ്പി വീതം ശമ്പള ബില്ലിന്റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടി വരും. അത്കൊണ്ട് ആവശ്യമായ കോപ്പികള്‍ കരുതണം.
6)പേ റിവിഷന്‍ നടത്തുമ്പോള്‍ ഓഫീസില്‍ ആവശ്യമായ രേഖപ്പെടുത്തലുകലോട് കൂടിയ പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതുണ്ട്.
6)പേ റിവിഷന്‍ നടത്തുമ്പോള്‍ ഓഫീസില്‍ ആവശ്യമായ രേഖപ്പെടുത്തലുകലോട് കൂടിയ പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതുണ്ട്.
7)Pay Fixation Statement ഒരോരുത്തരുടെയും വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍നിന്ന് ലഭ്യമാണ്. Software അഥവാ consultantനെ സമീപിക്കേണ്ടതില്ല.
Feb 14, 2016
എന്താണീ സേവ് എച്ച്.എസ്.എ ഫോറം ?
ശമ്പളപരിഷ്‌കരണത്തില്‍ ഹൈസ്‌കൂള്‍ അധ്യാപക മേഖലയോടുള്ള വിവേചനപരമായ നിലപാട് തിരുത്തണമെന്ന് Save HSA forum ആവശ്യപ്പെട്ടു. എന്താണീ സേവ് എച്ച്. എസ്. എ ഫോറം??? പലരും ചോദിക്കുന്ന ചോദ്യം . സുഹൃത്തുക്കളെ ഹൈസ്ക്കൂൾ അധ്യാപകരുടെ ഒരു പൊതു കൂട്ടായ്മ ആണ് സേവ് എച്ച്.എസ്സ്.എ ഫോറം. ഇതൊരു സംഘടന അല്ല കാരണം നമ്മളെല്ലാം KPSTU /KSTA /GSTU /KSTU തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ ആശയങ്ങളിൽ വിശ്വസിക്കുന്നവരോ ആണ്. കൂടാതെ ആവശ്യത്തിലും അധികം അധ്യാപക സംഘനടകൾ ഇന്ന് ഉണ്ട്. അതിന്റെ ഇടയിലേയ്ക്ക് ഇനി ഒരു പുതിയ സംഘടന അതിന്റെ ആവശ്യമില്ല .
നമ്മൾ ഹൈസ്ക്കൂൾ അധ്യാപകർക്ക് വർഷങ്ങളായി കിട്ടേണ്ട അവകാശങ്ങളുണ്ട്. ഇൻവിജിലേഷൻ ഡ്യൂട്ടിയിലെ തുച്ഛമായ പ്രതിഫലം മുതൽ നാമ മാത്ര തുക നൽകിയുള്ള ഡെപ്യൂട്ടി എച്ച്.എം പദവി വരെയുള്ള പ്രശ്നങ്ങൾ . അവ പലതിനെ പറ്റിയും നമ്മൾ ബോധവന്മാരല്ല. 1978 മുതൽ 2014 വരെയുള്ള ശമ്പള പരിഷ്കരണങ്ങളിൽ നമുക്ക് പറ്റിയ പാളിച്ചകളുണ്ട് . ബേസിക് സാലറി മുതൽ ഗ്രേഡും ഇൻക്രിമെന്റുകളും വരെ.നമ്മൾ എല്ലാവരും വിവിധ അധ്യാപക സംഘടനകളിൽ വിശ്വസിക്കുന്നവരാണ് . ഈ പൊതുകൂട്ടായ്മയുടെ ഉദ്ദേശ്യം ഇത്തരം അറിവുകൾ പങ്കു വയ്ക്കുക എന്നതാണു.കക്ഷി രാഷ്ട്രീയ ഭേദമെന്യേ കൊടികളുടെ നിറം നോക്കാതെ ഹൈസ്ക്കൂൾ അധ്യാപകൻ എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തി ഒരു ഒത്തുകൂടൽ . നമ്മൾ വിശ്വസിക്കുന്ന KSTA / KPSTU/GSTU / KSTU / KATF സംഘടനകളിൽ തുടർന്നും പ്രവർത്തിക്കുക. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള യോഗങ്ങളിൽ എച്ച്. എസ്. എ മാരുടെ കിട്ടേണ്ട ന്യായമായ അവകാശങ്ങൾക്കായി പ്രയത്നിക്കുക .ഒപ്പം സേവ് എച്ച്.എസ്.എ ഫോറം എന്ന പൊതു കൂട്ടായ്മയുടെ കീഴിൽ അണിനിരന്ന് പ്രവർത്തിക്കുക.
Feb 5, 2016
അധ്യാപകരുടെ പൊതു സ്ഥലം മാറ്റം 2016-17
അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. അപേക്ഷ അവസാന തീയതി 20/02/2016. Click Here
Feb 2, 2016
കൊള്ളാം. ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍
May 8, 2015
High School Vacation Training 2015-16
The teacher training for the year 2015-16 will be held on May 12th to May 28th.
which will be 5 day training as subject wise
First Phase will be started on May 12th to May 15 &18.
Second phase: May 19th to May 23rd
Third Phase: May 25th to May 29th
Training centers for each subject in DEO Level listed below:

Mar 19, 2015
ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2015-16 അധ്യയന വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 23.3.2015 മുതല്‍ 31.03.2015 -ന് വൈകുന്നേരം അഞ്ച് മണിവരെ. വിശദാംശം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Mar 4, 2015
ഇതൊന്നും ഈ നേതാക്കള്‍ക്കറില്ലേ.
ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ് സമാപിക്കും. പരീക്ഷാഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
31ന് ക്യാമ്പ് ആരംഭിച്ചാല്‍ സഹപ്രവര്‍ത്തകരുടെ യാത്രയയപ്പില്‍ പോലും പങ്കെടുക്കാനാകില്ല.
മാധ്യമം വാര്‍ത്ത:- എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം മാര്‍ച്ച് 31ന് തന്നെ തുടങ്ങാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഫലപ്രഖ്യാപനം കഴിഞ്ഞവര്‍ഷത്തെപ്പോലെ ഏപ്രില്‍ 16ന് തന്നെ നടത്താന്‍ ആവശ്യമായ ക്രമീകരണം നടത്താനും യോഗത്തില്‍ തീരുമാനമായി. മധ്യവേനല്‍ അവധിക്കുമുമ്പ് തന്നെ മൂല്യനിര്‍ണയം തുടങ്ങുന്നത് സറണ്ടര്‍ നഷ്ടം ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് മൂല്യനിര്‍ണയം ഏപ്രില്‍ ആറിന് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചത്. ഇത് ഫലപ്രഖ്യാപനം വൈകാന്‍ ഇടയാക്കുമെന്ന് ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മൂല്യനിര്‍ണയം 31ന് തന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം 54ല്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാനും മന്ത്രി നിര്‍ദേശംനല്‍കി. സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, മാത്സ് എന്നീ വിഷയങ്ങള്‍ക്കുള്ള മൂല്യനിര്‍ണയ ക്യാമ്പുകളായിരിക്കും വര്‍ധിപ്പിക്കുക. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് ഓണ്‍ലൈനായി മാര്‍ക്കുകള്‍ പരീക്ഷാഭവനില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് നടത്തും. പരീക്ഷാ ഇന്‍വിജിലേഷന്‍, മൂല്യനിര്‍ണയം എന്നിവക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ മേയില്‍ വിതരണംചെയ്യും. ജൂണ്‍ ആദ്യ ആഴ്ചതന്നെ പ്ളസ് വണ്‍ പ്രവേശത്തിനുള്ള നടപടികള്‍ സ്വീകരിക്കും. പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരായി 25,000 പേരെയും മൂല്യനിര്‍ണയത്തിന് 12,500 പേരെയും നിയമിക്കും. 468495 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. പ്രൈവറ്റ് വിഭാഗത്തില്‍ 3506 പേര്‍ പരീക്ഷ എഴുതും. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്കൂളുകളിലായി 1128 പേരും പരീക്ഷ എഴുതും. മാര്‍ച്ച് ഒമ്പതിനാണ് പരീക്ഷ തുടങ്ങുന്നത്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശ്വാസ് മത്തേ, സ്പെഷല്‍ സെക്രട്ടറി കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട്, പരീക്ഷാ ജോയന്‍റ് കമീഷണര്‍ തങ്കമണി, പരീക്ഷാ സെക്രട്ടറി എല്‍. സുകുമാരന്‍, അധ്യാപക സംഘടനാ പ്രതിനിധികളായ എം. സലാഹുദീന്‍, ടി.എസ്. സലീം, പി. ഹരിഗോവിന്ദന്‍, എ.കെ. സൈനുദീന്‍, തിലകരാജ്, എന്‍. ശ്രീകുമാര്‍, എ. മുഹമ്മദ്, ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയിംസ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)