Apr 13, 2014

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം കഴിഞ്ഞു; ഫലപ്രഖ്യാപനം 24 ന് മുമ്പ്

           എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം ശനിയാഴ്ച കഴിഞ്ഞു. 24നോ അതിനുമുമ്പോ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് മൂലം കൂടുതല്‍ അവധി ദിനം വന്നതിനാല്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചും കൂടുതല്‍ സമയം ഉപയോഗപ്പെടുത്തിയുമാണ് ഫലപ്രഖ്യാപനം യഥാസമയം നടത്തുന്നത്. 

             54 ക്യാമ്പുകളിലായി 13000 -ഓളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസ്സിനും പോളിങ്ങിനും പോയവര്‍ക്ക് ഈ സമയത്തിന് ആനുപാതികമായി കൂടുതല്‍ സമയം ക്യാമ്പില്‍ ചെലവഴിക്കേണ്ടിവന്നു. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍ നിന്ന് മാര്‍ക്ക് അപ്ലോഡ് ചെയ്യുകയാണ്. മോഡറേഷന്‍ ഇക്കുറിയും ഉണ്ടാകില്ല. 2005 ന് ശേഷം മോഡറേഷന്‍ നല്‍കാറില്ല. വിജയശതമാനം സംബന്ധിച്ച തീരുമാനമായില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ 90 ശതമാനത്തിന് മേല്‍ കാണുമെന്നാണ് കരുതുന്നത്. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom