Apr 27, 2014

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ സമ്പൂര്‍ണ വഴി

     2014-15 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം എന്നിവ ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍www.education.kerala.gov.in വെബ്‌സൈറ്റില്‍. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom