Apr 25, 2014
എസ്.എസ്.എ.ബി.ആര്‍.സി ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. നിശ്ചിത അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralassa.org) ലഭിക്കും.
Subscribe to:
Post Comments (Atom)
2 comments:
സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്ന എസ് എസ് എ യിലേക്ക് സ്വകാര്യ സ്കൂൾ ജീവനക്കാരെ കടത്തിവിടാനാണോ ഈ പി ജി ?
Post a Comment