Jun 12, 2011

Vigilance enquiry declared on SSA

സര്‍വ ശിക്ഷാ അഭിയാനിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഏര്‍പ്പാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു.432 കോടി രൂപയാണ് പ്രതിവര്‍ഷം കേന്ദ്രത്തില്‍ നിന്ന് എസ്.എസ്.എ.യ്ക്ക് ലഭിക്കുന്നത്. അധ്യാപക പരിശീലനം, പാഠപുസ്തക അച്ചടി, കുട്ടികളുടെ കണക്കെടുപ്പ്, മറ്റ് പഠന സാമഗ്രികളുടെ വിതരണം, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം തുടങ്ങിയവയാണ് എസ്.എസ്.എ. നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ ഗുണമേന്മാ പരിശോധനാ സമിതിയില്‍ എസ്.എസ്.എ. ഫണ്ടിന്റെ ചെലവഴിക്കല്‍ വിവാദം സൃഷ്ടിച്ചിരുന്നു. അധ്യാപക പരിശീലനത്തിന് 10 കോടി രൂപയാണ് ചെലവിട്ടത്. ഒരധ്യാപകന് 200 രൂപയാണ് പരിശീലനദിവസം നല്‍കേണ്ടതെങ്കിലും 125 രൂപയാണ് അധികൃതര്‍ നല്‍കിയത്.പുസ്തകങ്ങളുടെ അച്ചടിയുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു. പ്രവര്‍ത്തനമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അച്ചടിയുടെ പേരില്‍ വന്‍തുക നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സഹായ പദ്ധതിയായ എസ്.എസ്.എ.യില്‍ സാമ്പത്തിക തിരിമറിയുണ്ടെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എസ്.എസ്.എ. തുടങ്ങിയിട്ട് പത്തുവര്‍ഷമായി.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom