Jun 30, 2011

തലയെണ്ണല്‍: അദ്ധ്യാപര്‍ക്ക് പീഡനം.


സാധാരണ സ്വന്തം സബ്ജില്ലയില്‍ ഒരു ക്ലസ്റ്ററില്‍പങ്കെടുത്താല് പോലും അദ്ധ്യാപകന് ദിവസത്തിന് 125 രൂപ മെസ്സ് അലവന്‍സ് നല്‍കുമ്പോള്‍ 50ഉം 60ഉം കിലോമീറ്റര്‍ യാത്ര ചെയ്തു ആട്ടും തുപ്പും സഹിച്ച് തലയെണ്ണുന്ന അദ്ധ്യാപകര്‍ക്ക് രണ്ട് മൂന്ന്  ദിവസയാത്രക്ക് 150 രൂപ മാത്രം. സ്വന്തം ജില്ലയില്‍ നിന്ന് 50ഉം 60ഉം കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് ഹെഡ്മാസ്റ്റര്‍മാരടക്കമുള്ള അദ്ധ്യാപര്‍ക്ക് തലയെണ്ണുന്ന ഡ്യൂട്ടി ലഭിക്കാറുള്ളത്. ഇത് അപമാനിക്കലാണെന്ന് അദ്ധ്യാപര്‍ പറയുന്നു. Remuneration is the mark of respect എന്ന് മറക്കാതിരിക്കാം. തലയെണ്ണുന്നതിന് മുന്പ് ട്രെയിങ് ക്ലാസ്സ്, ഓര്‍ഡര്‍ കൈപ്പറ്റല്‍, തലയെണ്ണല്‍, വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കല്‍ . ഇവക്കൊക്കെ സ്ത്രീ ജീവനക്കാരടക്കമുള്ളവര്‍ പാതിരാത്രി വരെ പണിയെടുക്കണം.  സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു.

1 comment:

KERALA HINDI TEACHERS said...
This comment has been removed by the author.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom