Jun 4, 2011
വിക്ടേഴ്സില്‍ ചക്കക്കാര്യം ഡോക്യുമെന്ററി
ചക്കയുടെയും പ്ളാവിന്റെയും പ്രാധാന്യത്തേയും ഗുണഗണങ്ങളേയും പ്രതിപാദിക്കുന്ന ചക്കക്കാര്യം ഡോക്യുമെന്ററി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 11.30 നും രാത്രി 8 നും സംപ്രേഷണം ചെയ്യും. പ്ളാവിന്റെ ചരിത്രം പൌരാണിക ബന്ധങ്ങള്‍ ശാസ്ത്രീയ പ്രസക്തി തുടങ്ങിയ കാര്യങ്ങളാണ് ഡോക്യുമെന്ററിയില്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിന് യൂണിവേഴ്സല്‍ ഫ്രൂട്ടായ ചക്ക എങ്ങനെ പ്രസക്തമാകുന്നുവെന്നും, പ്ളാവ് അന്തരീക്ഷ മലിനീകരണത്തോടും ആഗോളതാപനത്തോടും എങ്ങനെ പ്രതികരിക്കുന്നുവെന്നും ഡോക്യുമെന്ററി വിശകലനം ചെയ്യും. ഐ.ടി @ സ്കൂള്‍ - വിക്ടേഴ്സ് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ സംവിധാനം ആര്‍.പി.ചന്ദ്രനാണ് നിര്‍വഹിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment