Jun 28, 2011
ബി.എസ്.എന്‍.എല്‍. പ്രീ പെയ്ഡ് കണക്ഷന് ഇനി 'വാലിഡിറ്റി റീചാര്‍ജ്' വേണ്ട.
ബി.എസ്.എന്‍.എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകളുടെ കാലാവധി നീട്ടാനുള്ള 'വാലിഡിറ്റി റീ ചാര്‍ജ്' ഒഴിവാക്കി. പകരം സീ-ടോപ്പ് അപ്പ് വഴിയോ കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം ദീര്‍ഘിപ്പിക്കുന്ന സൗകര്യം നിലവില്‍വന്നു.
ഇതുപ്രകാരം ഏറ്റവും കുറഞ്ഞ റീചാര്‍ജായ 10 രൂപയ്ക്ക് 7 രൂപയുടെ സംസാരമൂല്യവും 9 ദിവസം കാലാവധിയും നിലവിലുള്ള കാലാവധിയില്‍നിന്ന് അധികമായി ലഭിക്കും. 20 രൂപക്ക് 16 രൂപയുടെ സംസാരമൂല്യവും 18 ദിവസം കാലാവധിയും ലഭിക്കുമ്പോള്‍ 55 രൂപക്ക് 50 രൂപയുടെ സംസാരമൂല്യവും 45 ദിവസം കാലാവധിയും കിട്ടും. ഇതേ പ്രകാരം 110 രൂപക്ക് 100 രൂപയുടെ സംസാരമൂല്യവും 90 ദിവസം കാലാവധിയും 220 രൂപക്ക് 200 രൂപയുടെ സംസാരമൂല്യവും 180 ദിവസം കാലാവധിയും ലഭിക്കും. ആഗസ്ത് 12 വരെ 280 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 250 രൂപയുടെ സംസാരമൂല്യവും ഒരു വര്‍ഷ കാലാവധിയും 2ജി കണക്ഷനുകള്‍ക്ക് ലഭിക്കും.ജനറല്‍ പ്രീപെയ്ഡ് സെക്കന്‍ഡ് നിരക്കിലുള്ള പ്ലാനുകളില്‍നിന്ന് ഇന്ത്യയിലെവിടെയുമുള്ള എല്ലാ നെറ്റ്‌വര്‍ക്കിലേക്കുമുള്ള കോളുകള്‍ക്ക് സെക്കന്‍ഡിന് ഒരു പൈസാ നിരക്ക് മാത്രമാക്കി പരിഷ്‌കരിച്ചിട്ടുമുണ്ട്. എല്ലാ പ്ലാനുകളിലും ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ മൂന്ന് ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് കുറഞ്ഞ നിരക്കില്‍വിളിക്കാവുന്ന സൗകര്യവും ഉണ്ട്. ഇതുപ്രകാരം കേരളത്തിനകത്ത് 2 നമ്പറുകളിലേക്ക് 20 പൈസയും കേരളത്തിന് പുറത്ത് 30 പൈസയുമാണ് മിനുട്ടിന് നിരക്ക്. ആയുഷ്‌കാല പ്ലാനില്‍ ഇത് യഥാക്രമം 30 പൈസയും 50 പൈസയുമാണ്. കൂടാതെ നാമമാത്ര തുക നല്കി ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാനുള്ള സൗകര്യവും നിലവില്‍വന്നു.സെക്കന്‍ഡ് നിരക്കില്‍ ചാര്‍ജ് ഈടാക്കുന്ന നിലവിലുള്ള ഇന്ത്യ ടെലിഫോണ്‍ കാര്‍ഡ് ഉപയോഗിച്ച് ലാന്‍ഡ് ലൈനിലൂടെയും മൊബൈലില്‍ക്കൂടിയും രഹസ്യ കോഡുകള്‍ രജിസ്റ്റര്‍ചെയ്ത് ഏറ്റവും കുറഞ്ഞനിരക്കില്‍ വിദേശരാജ്യങ്ങളില്‍ വിളിക്കാവുന്ന സൗകര്യം നിലവില്‍ വന്നു. ഇതുവഴി ഓരോ പ്രാവശ്യവും സീക്രട്ട് കോഡുകള്‍ ഡയല്‍ ചെയ്യേണ്ട ആവശ്യം ഒഴിവാക്കിക്കിട്ടും. ഈ കാര്‍ഡുപയോഗിച്ച് സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കുവാന്‍ സെക്കന്‍ഡിന് 11 പൈസയും യു.എ.ഇ.യിലേക്ക് 12 പൈസയുമാണ് നിരക്ക്. ഇതേ കാര്‍ഡുപയോഗിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള കോളുകള്‍ കോള്‍ കോണ്‍ഫറന്‍സിങ് വഴി നല്കാനുള്ള സൗകര്യവും നിലവില്‍വന്നു.വിച്ഛേദിക്കപ്പെട്ട ഹോം മൊബൈല്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് കണക്ഷനുകളും പുനഃസ്ഥാപിച്ചുകൊടുക്കുന്നതിനും പുതിയ കണക്ഷനുകള്‍ എടുക്കുന്നതിനും ഇന്ത്യാ ടെലിഫോണ്‍ കാര്‍ഡിന്റെ ഉപയോഗരീതി പരിചയപ്പെടുത്തുന്നതിനുമുള്ള സൗകര്യം ജൂണ്‍ 28, 29, 30 തിയ്യതികളില്‍ കണ്ണൂര്‍, കാസര്‍കോട്, മാഹി പ്രദേശങ്ങളിലുള്ള കസ്റ്റമര്‍ സര്‍വീസ് സെന്‍ററുകളില്‍ നടത്തുന്ന മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഈ മേളകളില്‍ പുതിയ മൊബൈല്‍ വാനിറ്റി നമ്പറെടുക്കുന്നവര്‍ക്ക് 25 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതും, ബ്രോഡ്ബാന്‍റ് കണക്ഷനുകള്‍ക്കുള്ള ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് 250 രൂപ ഒഴിവാക്കിക്കൊടുക്കുന്നതും ഡാറ്റാ കാര്‍ഡുകള്‍ക്ക് അവയുടെ വിലയില്‍ 8 ശതമാനം ഇളവ് ലഭിക്കുന്നതുമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment