Feb 13, 2011
അബൂബക്കര്‍ കാരക്കുന്ന് അന്തരിച്ചു
പ്രഗത്ഭനായ ചിന്തകനും പ്രതിഭാശാലിയായ എഴുത്തുകാരനും ദീര്‍ഘദര്‍ശിയായ പരിഷ്‌കര്‍ത്താവുമായിരുന്നു അബൂബക്കര്‍ കാരക്കുന്ന് . അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍കടവ് ആയിശുമ്മയുടെയും മകനായി മഞ്ചേരിക്കടുത്ത കാരക്കുന്ന് പുലത്ത് 1964 ലാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എടവണ്ണ ജാമിയ നദ്‌വിയ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജുകളില്‍ നിന്നായി അഫ്‌സലുല്‍ ഉലമ ബിരുദം നേടി. തുടര്‍ന്ന് മലയാളത്തില്‍ ബിരുദവും എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദങ്ങളും നേടിയിരുന്നു. ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്റും 'വര്‍ത്തമാനം' ദിനപത്രം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് (46) അന്തരിച്ചു. ജനശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം ജില്ലാ ഡയറക്ടറുമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment