മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് കായിക രംഗത്ത് ലഭിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്കിനര്‍ഹതയുള്ള കുട്ടികളുടെ പ്രൊപ്പോസലുകള്‍ ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേനയും, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രൊപ്പോസലുകള്‍ ബന്ധപ്പെട്ട റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ മുഖേനയും
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രൊപ്പോസലുകള്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നേരിട്ടും ചാക്കോ ജോസഫ്
, സ്പോര്‍ട്സ് ഓര്‍ഗനൈസര്‍, വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - 14 വിലാസത്തില്‍ മാര്‍ച്ച് 15 ന് മുന്‍പ് അയയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ച സംസ്ഥാന കായിക സംഘടനകള്‍ നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് ഗ്രേസ് മാര്‍ക്കിനര്‍ഹത നേടിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ബന്ധപ്പെട്ട എല്ലാ കായിക സംഘടനകളുടെയും സംസ്ഥാന സെക്രട്ടറി സംസ്ഥാന മത്സരങ്ങളുടെ റിസല്‍ട്ടും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികളുടെ ലിസ്റും മാര്‍ച്ച് 15 ന് മുമ്പ് അയയ്ക്കണം.
ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് അധ്യാപകര്‍ക്കുളള ദേശീയ അവാര്‍ഡിന് ഗവണ്‍മെന്റ്/എയ്ഡഡ് സ്കൂള്‍ അധ്യാപകരില്‍നിന്നും നോമിനേഷന്‍ ക്ഷണിച്ചു. വിശദവിവരവും അപേക്ഷാ ഫാറത്തിന്റെ മാത്യകയും www.itschool.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ തപാല്‍ മുഖാന്തിരം ജനുവരി 15 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഐ.ടി@സ്കൂള്‍ പ്രോജക്ട് ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം -12 വിലാസത്തില്‍ ലഭിക്കണം
No comments:
Post a Comment