May 11, 2011
അവധിക്കാല അധ്യാപന പരിശീലനം: ആവശ്യമായ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും ലഭ്യമല്ല
അവധിക്കാല അധ്യാപന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും ലഭ്യമല്ലാത്തത് കാരണം പരിശീലനം ചടങ്ങായി മാറുന്നു. പത്താം തരത്തിലേക്കുള്ള ഈ വര്‍ഷത്തെ മാറിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും സമീപനങ്ങളിലെയും ബോധന തന്ത്രങ്ങളിലെയും മാറ്റങ്ങളും ഫലപ്രദമായി വിദ്യാര്‍ഥികളിലെത്തിക്കാനും ഉദ്ദേശിച്ചുകൊണ്ട് വിഭാവനം ചെയ്ത പഞ്ചദിന പരിശീലന പരിപാടിയെക്കുറിച്ചാണ് ഇത്തരമൊരു വിമര്‍ശനമുയര്‍ന്നിട്ടുള്ളത്. മെയ് 9 മുതല്‍ വിവിധ സബ്ജില്ലകള്‍ക്കായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പത്തുവിഷയങ്ങളില്‍ പരിശീലനം ആരംഭിച്ചത്. ഓരോ വിഷയത്തിന്റെയും പരിശീലനത്തിന് 100 മുതല്‍ 150 വരെ അധ്യാപകര്‍ എത്തിച്ചേരുമ്പോള്‍ അവര്‍ക്ക് വിതരണത്തിന് ലഭിച്ചത് 15 ടെക്സ്റ്റ് ബുക്കുകള്‍മാത്രം. ശരാശരി 10 പേര്‍ക്ക് ഒന്നുമാത്രം. കൈപ്പുസ്തകങ്ങളാകട്ടെ ലഭ്യവുമല്ല. ആദ്യദിനത്തില്‍ ഫോട്ടോകോപ്പികള്‍ എടുത്തു ഒരു വിധം പ്രശ്‌നം പരിഹരിച്ചുവെങ്കിലും തുടര്‍ന്നുള്ള ദിനങ്ങളില്‍ അധ്യാപകര്‍ മാറിയപുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ടുമെന്ന് തീര്‍ച്ച.
Subscribe to:
Post Comments (Atom)
No comments:
Post a Comment