Dec 15, 2010

വണ്ടൂര്‍ ഉപജില്ലാ ഹിന്ദി സാഹിത്യോത്സവം എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി ഉദ്ഘാടനംചെയ്തു.

ഹിന്ദി ശിക്ഷക് സമിതി വണ്ടൂര്‍ ഉപജില്ലാതലത്തില്‍ ഹിന്ദി സാഹിത്യോത്സവം നടത്തി. 30 സ്‌കൂളുകളില്‍നിന്നായി 300ഓളം കുട്ടികള്‍ പങ്കെടുത്തു. യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കരുവാരകുണ്ട്, സി.എച്ച്.എസ് അടക്കാക്കുണ്ട് എന്നിവര്‍ ഒന്നാംസ്ഥാനവും വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തില്‍ പുല്ലങ്കോട് ജി.എച്ച്.എസ്.എസ്, വാണിയമ്പലം ജി.എച്ച്.എസ്.എസ് എന്നിവരും എച്ച്.എസ്.എസ് വിഭാഗത്തില്‍ തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വണ്ടൂര്‍ എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി സാഹിത്യോത്സവം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ജമീല, രഘുവീര്‍ രാമകൃഷ്ണന്‍, എം.ജി. ജോസഫ്, കെ.വി. സുനില്‍ദത്ത്, വി. ഷാജഹാന്‍, പ്രമോദ്, കെ.സി. ആന്‍ഡ്രൂസ്, പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേഷ്, കെ.എസ്. ശ്രീജിത്ത്, പി.കെ. ഷാജി, കെ.വി. നന്ദകുമാര്‍, മുഹമ്മദാലി, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom