Dec 7, 2010
കീടനാശിനി വിരുദ്ധവാരം
കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന കീടനാശിനി വിരുദ്ധവാരത്തിന് തുടക്കമായി. മാനവരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ പോലെയുള്ള കീടനാശിനികളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ ഹരിതം കോര്‍ഡിനേറ്റര്‍ പി അബ്ദുല്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പോലെയുള്ള കീടനാശിനികളുടെ ദുരുപയോഗം മൂലം കഷ്ടതയനുഭവിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ കോര്‍ത്തിണക്കി തയാറാക്കിയ ഡോക്യുമെന്ററി ഹരിതം ക്ലബ്ബ് അവതരിപ്പിച്ചു. ആയിരത്തോളം കുട്ടികളും രക്ഷിതാക്കളും ഡോക്യുമെന്ററി വീക്ഷിച്ചു. പോസ്റ്റര്‍ നിര്‍മാണം, കൊളാഷ്, പ്ലകാര്‍ഡ് നിര്‍മാണം, റൈറ്റപ്പ് എന്നിവയുടെ പ്രദര്‍ശനവും മത്സരവും നടത്തി. അറബിക്, ഹിന്ദി, ഇംഗ്ലീഷ്, വിദ്യാരംഗം, ഹരിതം, സയന്‍സ് ക്ലബ്ബുകള്‍ സംയുക്തമായാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹെഡ്മിസ്ട്രസ് രമ ജെഎഛ്, ഡോക്ടര്‍ പ്രമോദ് ഇരുമ്പുഴി, കെ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കീടനാശിനി വിരുദ്ധ സന്ദേശ റാലി ഡിസംബര്‍ പത്തിനു പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment