Dec 23, 2010

മോയിന്‍കുട്ടിവൈദ്യര്‍ മഹോത്സവം 24 മുതല്‍

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം 24 മുതല്‍ 30 വരെ ആഘോഷിക്കും. കൊണ്ടോട്ടിയിലെ വൈദ്യര്‍സ്മാരകത്തിലാണ് പരിപാടി. വൈദ്യര്‍ സ്മാരക കമ്മിറ്റിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍വകുപ്പും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
24ന് വൈകിട്ട് അഞ്ചിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനംചെയ്യും. കമ്മിറ്റി പുറത്തിറക്കുന്ന ത്രൈമാസികയായ 'ഇശല്‍ പൈതൃകം' അദ്ദേഹം പ്രകാശനംചെയ്തു. അന്നുരാവിലെ നടക്കുന്ന ലളിതകലാ അക്കാദമിയുടെ ചിത്രരചനാശില്പശാല ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് എട്ടിന് വൈദ്യര്‍ സ്മാരകത്തിലെ മാപ്പിളകലാപഠന കേന്ദ്രമായ 'സ്‌കാര്‍ഫ്' ഒരുക്കുന്ന സംഗീതസദസ്സും നടക്കും.

25ന് ഒമ്പതുമുതല്‍ നാലുവരെ ചിത്രരചനാ ശില്പശാല നടക്കും. വൈകീട്ട് ആറിന് നടക്കുന്ന മാപ്പിളപ്പാട്ട് ചലച്ചിത്രമേള നിലമ്പൂര്‍ ആയിഷ ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് ഉദ്ഘാടനചിത്രമായി 'കുട്ടിക്കുപ്പായം' പ്രദര്‍ശിപ്പിക്കും. 26ന് ചിത്രരചനാ ശില്പശാലയും വൈകീട്ട് ഏഴിന് മാപ്പിളപ്പാട്ട് ചലച്ചിത്ര മേളയുടെ ഭാഗമായി 'മരം' എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടക്കും.
27ന് രാവിലെ വിദ്യാര്‍ഥികള്‍ക്കായി കവിതാ ആലാപനമത്സരം നടക്കും. ഡോ. മിനി പ്രസാദ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് മാപ്പിളപ്പാട്ട് ആലാപന മത്സരവും ഉണ്ടാവും. വൈകിട്ട് ഏഴിന് 'നീലക്കുയില്‍' സിനിമ പ്രദര്‍ശിപ്പിക്കും.
28ന് രാവിലെ 9.30ന് നടക്കുന്ന മാപ്പിളകലാ ശില്പശാല ടി.കെ.ഹംസ ഉദ്ഘാടനംചെയ്യും. 30ന് രാവിലെ 9.30 മുതല്‍ നടക്കുന്ന പ്രതിരോധസാഹിത്യം സെമിനാര്‍ ഡോ. കെ.കെ.എന്‍.കുറുപ്പ് ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് കവിയരങ്ങ് എം.എം.സചീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് 5.30ന് വൈദ്യര്‍ സ്മാരക പ്രഭാഷണവും ആദരിക്കലും സമ്മാനദാനവും നടക്കും. വൈകിട്ട് എട്ടിന് നടക്കുന്ന ഇശല്‍ തേന്‍കണം വി.എം.കുട്ടി ഉദ്ഘാടനംചെയ്യും.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom