Sep 30, 2010
റവന്യുജില്ലാ സ്‌കൂള്‍ ഗെയിംസ്: കൊണ്ടോട്ടി ഓവറോള്‍ ചാമ്പ്യന്മാര്‍
റവന്യൂജില്ലാ ഗെയിംസ് മത്സരത്തില്‍ പുതിയ മാന്വല്‍ പ്രകാരം പോയന്റ് കണക്കാക്കിയപ്പോള്‍ വണ്ടൂരിനെ മറികടന്ന് കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്. കഴിഞ്ഞദിവസം മഴമൂലം മാറ്റിവെച്ച മത്സരങ്ങളും അണ്ടര്‍ 19 മത്സരങ്ങളുമാണ് സമാപനദിവസം നടന്നത്.ഗെയിംസ് പൂര്‍ത്തിയായ ദിവസം 82 പോയന്‍േറാടെ വണ്ടൂര്‍ ഉപജില്ല ചാമ്പ്യന്മാരാണെന്നും 78 പോയന്റുമായി കൊണ്ടോട്ടി രണ്ടാംസ്ഥാനക്കാരാണെന്നുമാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സ്‌പോര്‍ട്‌സ് മാന്വലിലെ നിര്‍ദേശങ്ങള്‍ യഥാസമയത്ത് അറിയാതെ പോയതാണ് ഈ പിഴവിന് ഇടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു. പുതിയ മാന്വല്‍ അനുസരിച്ച് ചെസ് മത്സരം ഗെയിംസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാറ്റം അറിഞ്ഞിരുന്നില്ലെന്നും ഗെയിംസ് പൂര്‍ത്തിയായ ദിവസം രാത്രിയാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ചെസ് മത്സരത്തിന്റെ പോയന്റുകൂടി കണക്കാക്കിയതോടെയാണ് 89 പോയന്‍േറാടെ കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. വണ്ടൂരാണ് രണ്ടാംസ്ഥാനത്ത്. 62 പോയന്റ് നേടി
Subscribe to:
Post Comments (Atom)
No comments:
Post a Comment