Sep 9, 2010
ബി.എഡ് അഡ്മിഷന്‍ യോഗ്യതാ മാര്‍ക്ക് ഉയര്‍ത്തി
എന്‍.സി.ടി.ഇ നിര്‍ദേശമനുസരിച്ച് കാലിക്കറ്റ് സര്‍വകലാശാല ബി.എഡ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 45 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തി. ഇതനുസരിച്ച് 2010 മുതലുള്ള ബി.എഡ് അഡ്മിഷന് ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരേ അപേക്ഷിക്കേണ്ടതുള്ളൂ. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് അംഗീകൃത മാര്‍ക്കിളവ് ലഭിക്കും. 50 ശതമാനത്തില്‍ കുറവുള്ളവര്‍ ഏതെങ്കിലും വിധത്തില്‍ അഡ്മിഷന്‍ നേടിയാല്‍ അവര്‍ക്ക് പരീക്ഷയെഴുതുവാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment