May 27, 2015

സ്‌കൂള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടൊരുങ്ങി

          സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികളും സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. വെറുതെ അര്‍ത്ഥമില്ലാത്ത പാട്ടുകളല്ല, അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭായാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.

            ജൂണ്‍ ഒന്നിന് വയനാടില്‍ നടക്കുന്ന പ്രവേശനോത്സത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ഗാനം ഔദ്യോഗികമായി പുറത്തിറങ്ങുക. മധു ബാലകൃഷ്ണനാണ് ഗാനമാലപിച്ചത് കാണാംപാഠം കാട്ടില്‍ കളയാനും കാലിടറാതെ നടന്ന് പഠിക്കാനും പാഠങ്ങള്‍ പഠിപ്പിച്ച് തരുന്ന പാട്ടിന്‍റഎ വരികള്‍ എഴുതിയത് തൃശൂര്‍ സ്വദേശിയായ തുളസി ടീച്ചറാണ്. മഴ നനയരുതെന്ന് അമ്മ പറയുമ്പോള്‍ മഴയെ കാണാനും നനയാനും പ്രകൃതിയിലലിയാനും ഈ പാട്ട് പറഞ്ഞ് തരുന്നുണ്ട്. 

            അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷ കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ് എസ്ഇആര്‍ആര്‍ട്ടി റിസര്‍ച്ച് ഓഫീസറും കലാവിഭാഗം മേധാവി യുമായമണക്കാല ഗോപാലകൃഷ്ണനും ഗാനം ചിട്ടപ്പെടുത്തിയത്. ഈ പാട്ടിലൂടെ കുട്ടികളെ നല്ലകാലത്തിലേക്ക് മാടി വിളിക്കുകയാണ്...കാറ്റിന്റെ കൈകളിലൂഞ്ഞാലാടാനും കടലിന്റെ താളം കേട്ടറിയാനുമൊക്കെയായി അറിവിന്റെ ജാലകത്തിലേക്ക്...
.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom