May 19, 2015
അവധിക്കാല അധ്യാപക ശാക്തീകരണം
ഹൈസ്ക്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ചിന്റെ പരിശീലനം ഇന്ന് പൂര്‍ത്തിയായി.മെയ് 12ന് ആരംഭിച്ച പഞ്ചദിന പരിശീലനമാണ് ഇന്ന് പൂര്‍ത്തിയായത്.ഹൈസ്ക്കൂളുകളില്‍ എട്ടാംക്ലാസിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും പരിശീലനം നടന്നത്.പഠനനേട്ടം എന്നതിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു സമീപനരീതിയാണ് ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്നത്.
സാമൂഹ്യശാസ്ത്ര വിഷയത്തില്‍ പരിഷ്കരിച്ച സമീപനരീതി,മാറിയ പുസ്തകത്തിലെ ചരിത്ര,ഭൂമിശാസ്ത്ര,സാമ്പത്തിക,രാഷ്ട്രതന്ത്രഭാഗങ്ങള്‍ പരിചയപ്പെടുക,സമഗ്രാസൂത്രണം,മൂല്യനിര്‍ണ്ണയം,ഭിന്നസ്വഭാവമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള വിദ്യാഭ്യാസരീതി തുടങ്ങിയ മേഖലകളിലാണ് പരിശീലനം പ്രധാനമായും കേന്ദ്രീകരിച്ചത്.
പ്രക്രിയ,പോര്‍ട്ട്ഫോളിയോ,യൂണിറ്റ് എന്നിങ്ങനെ വിവിധമേഖലകള്‍ വിലയിരുത്തലിന് വിധേയമാക്കുന്നു.വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തല്‍ (CCE)രണ്ട് മേഖലകളിലായാണ് നടക്കുന്നത്.
1.നിരന്തരമൂല്യ നിര്‍ണ്ണയം (CE).
2.ടേം മൂല്യനിര്‍ണ്ണയം (TE).
പോര്‍ട്ട് ഫോളിയോ സൂചകങ്ങള്‍
ആശയവ്യക്തത,ധാരണകളുടെ സ്വയം സ്വാംശീകരണം,അനുയോജ്യമായ രൂപകല്പന,പൂര്‍ണ്ണത,തനിമ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പോര്‍ട്ട്ഫോളിയോ വിലയിരുത്തുന്നത്.പരമാവധി 20സ്കോര്‍ .
യൂണിറ്റ് വിലയിരുത്തല്‍ സൂചകങ്ങള്‍
വാചിക വിലയിരുത്തല്‍,ക്വിസ്,ഓപ്പണ്‍ബുക്ക് സംവിധാനം,ചോദ്യോത്തരങ്ങള്‍ തയ്യാറാക്കല്‍,പുതിയരചനകള്‍,ചെക്ക് ലിസ്റ്റ് തുടങ്ങിയ രീതികളാണ് യൂണിറ്റ് വിലയിരുത്തലിനായി ഉപയോഗിക്കുന്നത്.
പഠനപ്രക്രിയ വിലയിരുത്തല്‍
പ്രവര്‍ത്തനത്തിലെ പങ്കാളിത്തം,ആശയധാരണ,ശേഷികള്‍ ആര്‍ജിക്കല്‍,പ്രകടനം,രേഖപ്പെടുത്തല്‍ തുടങ്ങിയ സൂചകങ്ങളെ 4,3,2,1 എന്നക്രമത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടത്, മെച്ചപ്പെട്ടത്, ശരാശരി, ഇനിയും മെച്ചപ്പെടുത്തേണ്ടത് എന്നിങ്ങനെ പഠനപ്രക്രിയ വിലയിരുത്തല്‍ വിധേയമാക്കുന്നു.
TERM EVALUATION -
A,B,C,D,Eഎന്നിങ്ങനെ അഞ്ചു ഗ്രേഡുകളായി മാറുന്നു എന്നതാണ് ഈ വര്‍ഷം എട്ടാം ക്ലാസിലെ സവിശേഷത.
ഒരു പുതിയപുസ്തകത്തെ പൂര്‍ണ്ണമായും പരിചയപ്പെടാന്‍ ആദ്യബാച്ചിലെ അധ്യാപകര്‍ക്കായില്ല എന്നതാണ് ഈ പരിശീലനത്തിലെ പ്രധാന പോരായ്മ.പുതിയ പുസ്തകത്തിന്റെ നാല് യൂണിറ്റുകള്‍ (കരട്) ഫോട്ടോസ്റ്റാറ്റ് എടുത്ത് ഏതാനും മണിക്കൂര്‍ അധ്യാപകന്റെ കയ്യില്‍ നല്കി തിരിച്ചുവാങ്ങുന്ന പരിശീലന രീതി യഥാര്‍ത്ഥ ലക്ഷ്യം കാണാതെപോകുന്നതാണ്.scert യുടെ വെബ്സൈറ്റില്‍ പരിശീലനത്തിനായുള്ള പാഠഭാഗങ്ങളുടെ കരട്കോപ്പി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് എത്രപേര്‍ക്ക് ലഭ്യമാവും എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
അവധിക്കാല അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് ആര്‍.എം.എസ്.എ ഒരു സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നത് അധ്യാപകനെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരമാണ്.
ഇഖ്ബാല്‍ മങ്കട
Subscribe to:
Post Comments (Atom)
No comments:
Post a Comment