Mar 19, 2015

സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ,

           സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കുന്നതിനാലും എസ്.എസ്.എല്‍.സി. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് ആരംഭിക്കുന്നതിനാലും മധ്യവേനലവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച് 30 ന് അടയ്ക്കും.  ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൂടി നടത്തേണ്ടതിനാല്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ വിഷയങ്ങളില്‍ മാറ്റമില്ലാതെ അതത് ദിവസം ഉച്ചയ്ക്ക് 1.45 ന് പുനക്രമീകരിച്ചതായി
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 2014-15 അദ്ധ്യയന വര്‍ഷത്തെ ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണയം പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം നടത്തും. 015 എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അസിസ്റ്റന്റ് ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച്HM LOGIN ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തരമായി നല്‍കണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom