Mar 4, 2015

ഇതൊന്നും ഈ നേതാക്കള്‍ക്കറില്ലേ.

               ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ് സമാപിക്കും. പരീക്ഷാഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
     31ന് ക്യാമ്പ് ആരംഭിച്ചാല്‍ സഹപ്രവര്‍ത്തകരുടെ യാത്രയയപ്പില്‍ പോലും പങ്കെടുക്കാനാകില്ല. 
   മാധ്യമം വാര്‍ത്ത:- എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം മാര്‍ച്ച് 31ന് തന്നെ തുടങ്ങാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഫലപ്രഖ്യാപനം കഴിഞ്ഞവര്‍ഷത്തെപ്പോലെ ഏപ്രില്‍ 16ന് തന്നെ നടത്താന്‍ ആവശ്യമായ ക്രമീകരണം നടത്താനും യോഗത്തില്‍ തീരുമാനമായി. മധ്യവേനല്‍ അവധിക്കുമുമ്പ് തന്നെ മൂല്യനിര്‍ണയം തുടങ്ങുന്നത് സറണ്ടര്‍ നഷ്ടം ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് മൂല്യനിര്‍ണയം ഏപ്രില്‍ ആറിന് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചത്. ഇത് ഫലപ്രഖ്യാപനം വൈകാന്‍ ഇടയാക്കുമെന്ന് ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മൂല്യനിര്‍ണയം 31ന് തന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം 54ല്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാനും മന്ത്രി നിര്‍ദേശംനല്‍കി. സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, മാത്സ് എന്നീ വിഷയങ്ങള്‍ക്കുള്ള മൂല്യനിര്‍ണയ ക്യാമ്പുകളായിരിക്കും വര്‍ധിപ്പിക്കുക. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് ഓണ്‍ലൈനായി മാര്‍ക്കുകള്‍ പരീക്ഷാഭവനില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് നടത്തും. പരീക്ഷാ ഇന്‍വിജിലേഷന്‍, മൂല്യനിര്‍ണയം എന്നിവക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ മേയില്‍ വിതരണംചെയ്യും. ജൂണ്‍ ആദ്യ ആഴ്ചതന്നെ പ്ളസ് വണ്‍ പ്രവേശത്തിനുള്ള നടപടികള്‍ സ്വീകരിക്കും. പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരായി 25,000 പേരെയും മൂല്യനിര്‍ണയത്തിന് 12,500 പേരെയും നിയമിക്കും. 468495 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. പ്രൈവറ്റ് വിഭാഗത്തില്‍ 3506 പേര്‍ പരീക്ഷ എഴുതും. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്കൂളുകളിലായി 1128 പേരും പരീക്ഷ എഴുതും. മാര്‍ച്ച് ഒമ്പതിനാണ് പരീക്ഷ തുടങ്ങുന്നത്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശ്വാസ് മത്തേ, സ്പെഷല്‍ സെക്രട്ടറി കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട്, പരീക്ഷാ ജോയന്‍റ് കമീഷണര്‍ തങ്കമണി, പരീക്ഷാ സെക്രട്ടറി എല്‍. സുകുമാരന്‍, അധ്യാപക സംഘടനാ പ്രതിനിധികളായ എം. സലാഹുദീന്‍, ടി.എസ്. സലീം, പി. ഹരിഗോവിന്ദന്‍, എ.കെ. സൈനുദീന്‍, തിലകരാജ്, എന്‍. ശ്രീകുമാര്‍, എ. മുഹമ്മദ്, ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയിംസ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom